കിടാരികളിൽനിന്നുള്ള രോഗവ്യാപനം തടയാൻചെക്പോസ്റ്റുകളിൽ ക്വാറന്റീൻ സംവിധാനം -മന്ത്രി

കിടാരികളിൽനിന്നുള്ള രോഗവ്യാപനം തടയാൻചെക്പോസ്റ്റുകളിൽ ക്വാറന്റീൻ സംവിധാനം -മന്ത്രി
കിടാരികളിൽനിന്നുള്ള രോഗവ്യാപനം തടയാൻചെക്പോസ്റ്റുകളിൽ ക്വാറന്റീൻ സംവിധാനം -മന്ത്രി
Share  
2025 Dec 18, 08:50 AM
vasthu
vasthu

പൂക്കോട്: അയൽസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന കിടാരികളിൽനിന്ന് പടരുന്ന രോഗവ്യാപനം തടയാൻ അതിർത്തി ചെക്പോസ്റ്റുകളിൽ ക്വാറന്റീൻ സംവിധാനം ഒരുക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കന്നുകാലികളിലെ കുളമ്പുരോഗത്തിനെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.


ചർമരോഗത്താലോ, സൂര്യതാപമേറ്റോ ചാവുന്ന കിടാരികളുടെ ഉടമകൾക്ക് 37,500 രൂപ അടിയന്തരസഹായം നൽകും. രാത്രി വാതിൽപ്പടി വെറ്ററിനറി ആംബുലൻസ് സേവനം നൽകാൻ 152 ബ്ലോക്കുകൾക്ക് വാഹനസൗകര്യം നൽകി. ഡോക്ട‌റുടെ സേവനത്തിനായി 1962 നമ്പറിൽ ബന്ധപ്പെടാം. മലബാർമേഖലയിൽ മിൽമയിലൂടെ 100 കോടി രൂപയുടെ ലാഭം കൈവരിച്ചതായും പാലിന് കൂടുതൽ വില നൽകുന്നത് സംസ്ഥാന സർക്കാരാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ടി.യു. ഷാഹിന അധ്യക്ഷതവഹിച്ചു. പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ, രജിസ്ട്രാർ ഡോ. പി. സുധീർബാബു, മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. സജി ജോസഫ്, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഫെമി വി. മാത്യു, എഡിസിപി പ്രോജക്‌ട് കോഡിനേറ്റർ ഷീല സാലി ടി. ജോർജ്, വെറ്ററിനറി കോളേജ് ഡീൻ ഡോ. അജിത് ജേക്കബ് ജോർജ്, പിഎംഎസ്എ ജില്ലാ പ്രസിഡൻ്റ് ബി.പി. ബെന്നി, ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.എം ജെയ്കൊ തുടങ്ങിയവർ സംസാരിച്ചു.


13 ലക്ഷം പശുക്കൾക്കും ഒരുലക്ഷത്തിലധികം ഉരുക്കൾക്കും കുത്തിവെപ്പ് നൽകും


ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഏഴാംഘട്ടത്തിനും ചർമരോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാംഘട്ടത്തിനുമാണ് സംസ്ഥാനത്ത് തുടക്കമായത്. 2026 ജനുവരി 23 വരെ നീണ്ടുനിൽക്കുന്ന വാക്‌സിനേഷൻ കാലയളവിൽ മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാർ വിടുകളിൽ നേരിട്ടെത്തി ഉരുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകും.


കുത്തിവെപ്പിന്റെ ഫലപ്രാപ്‌തി ആറുമാസം നിലനിൽക്കും. സംസ്ഥാനത്താകെ 13 ലക്ഷം പശുക്കളെയും ഒരുലക്ഷത്തിലധികം ഉരുക്കളെയും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കും. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് 1916 പ്രത്യേക സ്ക്വാഡുകളെ സംസ്ഥാനതലത്തിൽ നിയോഗിച്ചിട്ടുണ്ട്.


ലൈവ് സ്റ്റോക്ക് ഇൻസ്പെക്‌ടർമാരുടെ നേതൃത്വത്തിൽ വാക്‌സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കി പോർട്ടലിൽ രജിസ്റ്റർചെയ്യും. ഓരോ സ്ക്വാഡും ദിവസേന 25-ഓളം വീടുകൾ സന്ദർശിച്ചാണ് പ്രതിരോധകുത്തിവെപ്പ് പൂർത്തിയാക്കുക.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI