ബീച്ചുകളിൽ തെരുവുനായ ശല്യം രൂക്ഷം; സഞ്ചാരികൾ ആശങ്കയിൽ

ബീച്ചുകളിൽ തെരുവുനായ ശല്യം രൂക്ഷം; സഞ്ചാരികൾ ആശങ്കയിൽ
ബീച്ചുകളിൽ തെരുവുനായ ശല്യം രൂക്ഷം; സഞ്ചാരികൾ ആശങ്കയിൽ
Share  
2025 Dec 18, 08:44 AM
vasthu
vasthu

ചെറായി ബീച്ചുകളിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ വിദേശ വിനോദ സഞ്ചാരികളടക്കം ബീച്ചുകളിലേക്കെത്തുന്ന സഞ്ചാരികൾക്ക് ഭീഷണിയായി. കഴിഞ്ഞ ദിവസം ചെറായി കാറ്റാടി ബീച്ചിൽ തെരുവ് നായ്ക്കളുടെ ഇടയിൽ അകപ്പെട്ട വിദേശ വിനോദ സഞ്ചാരികൾ കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്.


ഇതേ അവസ്ഥതന്നെയാണ് കുഴുപ്പിള്ളി ബീച്ചിലും മുനമ്പം ബീച്ചിലുമുള്ളത്. മുനമ്പം ബീച്ചിൽ കുഞ്ഞുങ്ങളുമായി നടക്കുന്ന നായ്ക്കൾ പരിസരത്തുകൂടി നടക്കുന്നവർക്ക് നേരേ ആക്രോശിക്കും. പള്ളിപ്പുറം കോട്ടക്കകവും തെരുവു നായ്ക്കളുടെ താവളമാണ്. ബീച്ചുകളിലെത്തുന്ന സഞ്ചാരികൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ബാക്കി നായ്ക്കൾക്ക് കൊടുക്കുന്നതാണ് നായ്ക്കൾ അവിടെത്തന്നെ തമ്പടിക്കാൻ കാരണം. ചെറായി കുഴുപ്പിള്ളി ഭാഗങ്ങളിലായി ഇതിനകം നാല് പേർക്ക് കടിയേറ്റിട്ടുണ്ട്. ബീച്ചുകളിൽനിന്ന് പുലർച്ചെ ഇടറോഡുകളിലേക്ക് കയറുന്ന നായ്ക്കൾ മത്സ്യബന്ധനത്തിന് പോകുന്നവർക്കും പാൽ വിതരണക്കാർക്കും പത്രവിതരണക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും ഭീഷണിയാണ്.


തെരുവുനായ്ക്കളുടെ ഭീഷണിയിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വേണ്ടനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI