തിരുവനന്തപുരം: ശബരിമല സ്വർണപ്പാളിക്കേസ് തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു തിരിച്ചടിയായെന്ന് ആവർത്തിച്ച് സിപിഐ. വിവാദങ്ങൾ വിശ്വാസികളുടെ മനസ്സിൽ ജനിപ്പിച്ച പ്രതികരണം ഇടതുവിരുദ്ധർ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നു പരിശോധിക്കണമെന്ന് സംസ്ഥാന എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിൻ്റെ ഭാവിയിൽ നിർണായകമാണ്. അതിൽ ഇടതുപക്ഷം വിജയിക്കേണ്ടത് എല്ലാറ്റിനേക്കാൾ പ്രധാനമാണ്. തദ്ദേശതിരഞ്ഞെടുപ്പിലെ ജനവിധിമാനിച്ച് എൽഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോവണമെന്നും സിപിഐ ആവശ്യപ്പെട്ടു.
ഭൂരിപക്ഷ-ന്യൂനപക്ഷ ഭേദമില്ലാതെ വിശ്വാസങ്ങളെയും വിശ്വാസികളെയും ഇടതുപക്ഷം മാനിക്കും. എല്ലാതരം മതതീവ്രവാദത്തെയും ചെറുത്തുതോൽപ്പിക്കാനുള്ള സമരത്തിൽ യഥാർഥ വിശ്വാസികളുടെ സ്ഥാനം വലുതാണെന്നും സിപിഐ അഭിപ്രായപ്പെട്ടു.
ജില്ലകളിൽ രണ്ടാഴ്ച്‌ച തിരഞ്ഞെടുപ്പ് അവലോകനം നടക്കും. 29, 30 തീയതികളിൽ സംസ്ഥാന നേതൃയോഗങ്ങളും ചേരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






_h_small.jpg)


_h_small.jpg)
_h_small.jpg)
_h_small.jpg)
