തൃശ്ശൂർ പാടത്തിറങ്ങാതെയും ചെളി ചവിട്ടാതെയും നെൽകൃഷി ചെയ്യാം. വിതയ്ക്കലും ഞാറുനടീലും മുതൽ കൊയ്ത്തും വൈക്കോൽ കെട്ടലും വരെ സമ്പൂർണ യന്ത്രവത്കൃതമാക്കിയിരിക്കുകയാണ് പ്രവാസി സംരംഭകനായ അനിൽ ബാബു. കള പറിക്കലും മരുന്നടിക്കലും തടമെടുക്കലും വരമ്പ് നിർമിക്കലുമെല്ലാം ചെയ്യുന്നത് യന്ത്രം ഉപയോഗിച്ച്. ട്രാക്‌ടർ മുതൽ ഇൻഡസ്ട്രിയൽ ഡ്രോൺ വരെയുണ്ട് അനിൽ ബാബുവിന്റെ പക്കൽ. കൊയ്ത്തുയന്ത്രം അഞ്ചെണ്ണവും ഉണ്ട്.
മാള ആലത്തൂർ സ്വദേശിയായ അനിൽ ബാബു (47) കളമശ്ശേരി ഗവൺമെൻറ് പോളിടെക്നിക് കോളേജിൽനിന്ന് ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിപ്ലോമയും ബെംഗളൂരുവിലെ എംഎസ് രാമയ്യ കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും നേടിയശേഷം ഏഴു വർഷം വിദേശത്ത് നിർമാണക്കമ്പനിയുടെ മാർക്കറ്റിങ് വിഭാഗം മേധാവിയായിരുന്നു. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി കുറച്ചുനാൾ കൃഷി ചെയ്തപ്പോഴാണ് പണിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയത്. അതോടെയാണ് ചെറിയ യന്ത്രങ്ങൾ സ്വന്തമായി രൂപകല്പന ചെയ്തത്.
കൃഷി ഉപേക്ഷിച്ച് കാർഷിക മേഖലയിൽ സംരംഭകനാകാൻ വേണ്ടി കാർഷിക സർവകലാശാലയുടെ സംരംഭക പരിശീലനകേന്ദ്രമായ അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ എത്തി. പരിശീലനം കഴിഞ്ഞ് തിരിച്ചെത്തി ആലത്തൂർ അഗ്രോ മെഷീൻസ് എന്ന സ്ഥാപനം ആരംഭിച്ചു.
കർഷകർക്ക് ആവശ്യമുള്ള നെൽവിത്ത് എത്തിച്ച് മുളപ്പിച്ചും പാകിയും നൽകിയായിരുന്നു തുടക്കം. ഇതിനായി സീഡ് ഫാക്ടറി ഉണ്ട്. ഇപ്പോൾ ഒരു സീസണിൽ 50 ടൺ നെൽവിത്തുകൾ മുളപ്പിച്ചും പാകിയും നൽകുന്നുണ്ട്.
യന്ത്രവത്കൃത വളപ്രയോഗം ആണെങ്കിലും എല്ലാം ജൈവ രീതിയിലാണ്.
കേരളമാകെയും സേവനം നൽകുന്നുണ്ട്. അസമിലും കാർഷിക സേവനം നടത്തുന്നുണ്ട്. 30 സ്ഥിരം ജോലിക്കാർ ഉണ്ട്. ആലത്തൂരിലെ അഞ്ചേക്കറിലാണ് വിത്തുകൾ മുളപ്പിക്കുന്നത്. ആവശ്യക്കാർക്ക് ഡ്രോൺ ഉപയോഗിച്ച് പാടത്ത് നേരിട്ട് വിത നടത്തുന്നുമുണ്ട്. തടം എടുക്കൽ, വാരം ഒരുക്കൽ, ചാലുകീറൽ, മണ്ണ് പൊടിക്കൽ തുടങ്ങി എല്ലാത്തിലും യന്ത്രങ്ങളുണ്ട്. നെൽകൃഷിക്ക് പുറമേ മറ്റു കൃഷിക്കുള്ള സേവനങ്ങളും ചെയ്യാറുണ്ട്. ദിവ്യയാണ് ഭാര്യ. മകൻ നീൽ എട്ടാംക്ലാസ് വിദ്യാർഥി. അനിൽ ബാബുവിൻ്റെ ഫോൺ: 9496125225
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






_h_small.jpg)



_h_small.jpg)
_h_small.jpg)
