തൊടുപുഴ: കന്നുകാലികളിൽ അതിമാരകമായി ബാധിക്കുന്നതും ചികിത്സ ഇല്ലാത്തതുമായ ചർമമുഴ -കുളമ്പുരോഗ വൈറസ് രോഗങ്ങൾക്കെതിരേ ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 17 മുതൽ 30 ദിവസത്തേക്ക് കുത്തിവെപ്പുയജ്ഞം നടത്തുന്നു. വാക്‌സിനേഷൻ്റെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച്‌ച രാവിലെ ഒൻപതിന് പി.ജെ. ജോസഫ് എംഎൽഎയുടെ ഫാമിൽ അദ്ദേഹം നിർവഹിക്കും.
പ്രതിരോധ കുത്തിവയ്‌പിലൂടെ മാത്രമേ ചർമമുഴ-കുളമ്പ് രോഗങ്ങളെ തടയാൻ സാധിക്കൂ, കുളമ്പുരോഗത്തിനെതിരേ ആറുമാസത്തിൽ ഒരിക്കലും ചർമമുഴ രോഗത്തിനെതിരേ വർഷത്തിലൊരിക്കലും ആണ് കുത്തിവയ്‌പ് നടത്തുന്നത്. നാലുമാസത്തിന് മുകളിൽ പ്രായമുള്ള കന്നുകാലികൾക്കാണ് കുത്തിവയ്പ് നൽകുക. ആറുമാസത്തിന് മുകളിൽ ഗർഭം ഉള്ളവയെയും രോഗമുള്ള ഉരുക്കളെയും കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ കുത്തിവയ്‌പ് നൽകിയവയെയും ഒഴിവാക്കും. ഇത്തവണ 95 ശതമാനത്തിനു മുകളിൽ വാക്സിനേഷൻ നൽകാനാണ് മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്.
ചർമമുഴ രോഗത്തിനുള്ള പ്രതിരോധ കുത്തിവയ്പ‌് ഗർഭാവസ്ഥയുടെ ഏതുഘട്ടത്തിലുമുള്ള മൃഗങ്ങൾക്ക് നൽകാം. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പശു, കാള, എരുമ, പോത്ത് എന്നീ വർഗങ്ങൾക്കും ചർമമുഴ പ്രതിരോധ കുത്തിവയ്പ് പശു, കാള വർഗങ്ങൾക്ക് മാത്രവുമാണ് നൽകുന്നത്. ജില്ലയിൽ പലയിടത്തും രോഗലക്ഷണങ്ങൾ കാണപ്പെട്ട സാഹചര്യത്തിൽ കന്നുകാലി സമ്പത്തിനെ സംരക്ഷിക്കുന്നതിനായി മുഴുവൻ കർഷകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസ് അറിയിച്ചു. കുത്തിവയ്‌പ് നിയമംമൂലം നിർബന്ധമാണ്. ജില്ലയിൽ 106 സ്ക്വാഡുകളായി മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ കർഷകഭവനങ്ങളും ഫാമുകളും സന്ദർശിച്ച് ലക്ഷ്യം പൂർത്തീകരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






_h_small.jpg)



_h_small.jpg)
_h_small.jpg)
