ആലപ്പുഴ: ക്രിസ്മസിന് അപ്പത്തിനൊപ്പം നാടൻ കോഴിക്കറിയും താറാവുകറിയും മപ്പാസും പ്രധാനമാണ്. എന്നാൽ, ഇക്കുറി കോഴിയിറച്ചിയും താറാവിറച്ചിയും തൊട്ടാൽ അല്പം പൊള്ളിയെന്നിരിക്കും. ക്രിസ്‌മസ് വിപണിയിൽ വിലക്കയറ്റം തുടങ്ങിക്കഴിഞ്ഞു. മുട്ടയ്ക്കും വിലകൂടി.
ശൈത്യകാലമായതിനാൽ മുട്ടയ്ക്കും ഇറച്ചിക്കും ആവശ്യക്കാർ കൂടി. ഇറച്ചിക്ക് പൊതുവേ ചൂടാണ്. ശൈത്യകാലത്തെ തണുപ്പ് തരണംചെയ്യാൻ വടക്കേ ഇന്ത്യയിൽ ആഘോഷങ്ങൾക്കും മറ്റു പരിപാടികൾക്കും മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നതു കൂടി. ഇതാണ് വിലക്കയറ്റത്തിൻ്റെ കാരണങ്ങളിലൊന്ന്.
നാമക്കലിൽ മുട്ടവില ഉയർന്നതോടെ കേരളത്തിലും റെക്കോഡ് നിരക്കായി. നവംബറിൽ മുട്ടയുടെ വില 6.50 ആയിരുന്നു. ഡിസംബർ ആദ്യവാരത്തിൽത്തന്നെ എട്ടുരൂപയിലെത്തി. നാടൻ കോഴിമുട്ടയ്ക്ക് ഒരു രൂപ കൂടുതലാണ്. താറാവുമുട്ടയ്ക്ക് 12-15 രൂപ വിലയുണ്ട്. കേരളത്തിൽ ദിനംപ്രതി രണ്ടുകോടിയിലധികം മുട്ടയാണ് ആവശ്യം.
ലൈവ് ചിക്കൻ 135-140 രൂപയാണ് ഇപ്പോഴത്തെ വില, താറാവിന് (ഡ്രസ് ചെയ്തത്) 400-430 രൂപവരെ വിലയുണ്ട്. ഇതു ക്രിസ്‌മസ് പുതുവത്സര ദിനങ്ങളടുക്കുമ്പോഴേക്കും കൂടുമെന്ന കണക്കുകൂട്ടലിലാണ് കച്ചവടക്കാർ.
പ്രതീക്ഷയുടെ തുടക്കം
പൗൾട്രി മേഖലയിൽ ഒരുവർഷത്തെ പ്രതീക്ഷയുടെ തുടക്കമാണ് ക്രിസ്‌മസ്-പുതുവത്സര സീസൺ. ഡിസംബർ- ജനുവരി മാസത്തെ കച്ചവടത്തിൽനിന്നാണ് ഉത്പാദന ചെലവിനെക്കാൾ കൂടുതൽ തുക കിട്ടാറുള്ളത്.
പണയംവെച്ചും വായ്‌പയെടുത്തുമൊക്കെ കൃഷിയിറക്കുന്നവരുടെ പ്രതീക്ഷക്കാലം കൂടിയാണിത്. എന്നാൽ, പക്ഷിപ്പനിയും തുടർച്ചയായുള്ള വിപണി ഇടിവും കണക്കാക്കി ഇക്കുറി കർഷകർ കാര്യമായി കൃഷിയിറക്കിയിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






_h_small.jpg)



_h_small.jpg)
_h_small.jpg)
