കൊച്ചി: നേരിടേണ്ടിവന്ന വേദനകളെ നുണയെന്നും കെട്ടിച്ചമച്ച കഥയാണ് കേസെന്നും പരിഹസിച്ചവർക്കായി കോടതി വിധി സമർപ്പിക്കുന്നുവെന്ന് അതിജീവിത. നടി ആക്രമിക്കപ്പെട്ട കേസിലെ വിധിവന്ന് രണ്ടാംനാൾ സമൂഹമാധ്യമത്തിലൂടെയാണ് പ്രതികരണം.
നിയമത്തിനുമുന്നിൽ രാജ്യത്തെ എല്ലാ പൗരരും തുല്യരല്ലെന്ന തിരിച്ചറിവുനൽകിയതിന് നന്ദിയും അതിജീവിത രേഖപ്പെടുത്തി. "2020 മുതൽത്തന്നെ ചില അന്യായനീക്കങ്ങൾ നടന്നിരുന്നതായി ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾമാത്രം കേസ് അതുവരെ കൈകാര്യംചെയ്‌തുവന്ന രീതിയിൽനിന്ന് മാറുന്നതായി പ്രോസിക്യൂഷനും മനസ്സിലാക്കിയിരുന്നു. കുറെ വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ എല്ലാ ഹർജികളും നിഷേധിക്കപ്പെട്ടു. ഉയർന്ന നീതിബോധമുള്ള ന്യായാധിപർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്" അവർ കുറിച്ചു.
'വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു'
എട്ടുവർഷം, ഒമ്പതുമാസം, 23 ദിവസം... ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനത്തിൽ വെളിച്ചത്തിൻ്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു. പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു
അതിജീവിത
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
