2010-നുശേഷം തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത തോൽവി

2010-നുശേഷം തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത തോൽവി
2010-നുശേഷം തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത തോൽവി
Share  
2025 Dec 14, 09:32 AM
vasthu
vasthu

തിരുവനന്തപുരം: ഒറ്റനേതാവിൻ്റെ കരുത്തും ഒറ്റയ്ക്ക് നേടുമെന്ന ആത്മവിശ്വാസവുമായിറങ്ങിയ ഇടതുപക്ഷം ജനഹിതപരിശോധനയിൽ ഇടറിവീണു. സർക്കാരിനെ മുൻനിർത്തിയുള്ള പടയൊരുക്കവും തുടർഭരണമെന്ന മുദ്രാവാക്യവും ജനങ്ങളെ സ്വാധീനിച്ചില്ലെന്ന് ഒറ്റനോട്ടത്തിൽത്തന്നെ എൽഡിഎഫിന് ബോധ്യപ്പെടുന്നതാണ് തദ്ദേശഫലം.


യുഡിഎഫിന് അനുകൂലമായി വോട്ടൊഴുകിയതും ബിജെപിക്ക് വളർച്ചയ്ക്ക് വഴിയൊരുക്കിയതും അവരുടെ നേട്ടംകൊണ്ടു മാത്രമല്ലെന്ന തിരിച്ചറിവുകൂടി ഈ തിരഞ്ഞെടുപ്പുഫലം എൽഡിഎഫിന് നൽകുന്നുണ്ട്. ആരോപണങ്ങളെ അവഗണിച്ച് ഇല്ലാതാക്കുകയും സർക്കാരിനെതിരേയുള്ള വിമർശനം കേരളവിരുദ്ധമാണെന്ന വ്യാഖ്യാനംനൽകി നേരിടുകയും ചെയ്യുന്നത് ജനവിശ്വാസം നേടുന്ന വഴിയല്ലെന്ന പാഠവും ഈ ജനവിധിയിലുണ്ട്.


'വിശ്വാസികൾക്കൊപ്പം' തുണച്ചില്ല


ഇടതുപക്ഷത്തിന് അനുകൂലമായി ജനമനസ്സ് മാറ്റിയെടുക്കാനുള്ള 'സോഷ്യൻ എൻജിനിയറിങ് സിപിഎമ്മും സർക്കാരും നേരത്തേ തുടങ്ങിയിരുന്നു. ശബരിമല യുവതീപ്രവേശത്തിൻ്റെ മുറിവ് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ബാധിക്കാതെ ഉണക്കിയെടുക്കുക എന്നതായിരുന്നു ഇതിൽ ആദ്യത്തേത്. അതിനായി, വിശ്വാസികൾക്കൊപ്പം എന്ന ടാഗ് ലൈനോടെ ആഗോള അയ്യപ്പസംഗമം നടത്തി. ഇതിലൂടെ എട്ടുവർഷമായി സർക്കാരുമായി ഇടഞ്ഞുനിന്ന എൻഎസ്എസിനെ ഇണക്കിയെടുത്തു. ഇത് നല്ല സർക്കാരാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരെക്കൊണ്ട് പറയിപ്പിക്കുന്നിടത്തോളം ആ ബന്ധം ഊഷ്‌മളമായി. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഘടകകക്ഷിയെക്കാൾ ശക്തമായി ഇടതുപക്ഷത്തിനായി വാദിച്ചു. ഇതോടെ ഹിന്ദുവോട്ടുകൾ ഇടതുപക്ഷത്തേക്ക് ഒഴുകുമെന്ന കണക്കുകൂട്ടലിൽ സിപിഎം എത്തി.


ഉന്നമിട്ടത് രണ്ടും നടന്നില്ല


ലോക്സഭാ തിരഞ്ഞെടുപ്പിനുമുൻപായി സിപിഎം രണ്ടുകാര്യമായിരുന്നു ഉന്നമിട്ടത്. മുസ്ലിം വോട്ടുകൾ ഇടതുപക്ഷത്തേക്ക് അടുപ്പിക്കണം. ലീഗിനെ ദുർബലപ്പെടുത്തണം. എന്നാൽ, ഇതുരണ്ടും നടന്നില്ല. എൽഡിഎഫ് മുസ്ല‌ിം പ്രീണനം നടത്തുന്നുവെന്ന പേരുദോഷവുമുണ്ടായി.


ഇത് മാറ്റിയെടുക്കാൻകൂടിയായിരുന്നു തദ്ദേശതിരഞ്ഞെടുപ്പിനു മുന്നോടിയായി ഹിന്ദുവോട്ടുകളിലേക്ക് കണ്ണുംനട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമംനടന്നത്. ആവർത്തിച്ച് വർഗീയപരാമർശം നടത്തിയ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി തോളോട് ചേർത്തുനിർത്തി. ഇത് ന്യൂനപക്ഷവിഭാഗങ്ങളെ പൂർണമായി ഇടതുവിരുദ്ധ പക്ഷത്താക്കി.


സ്വർണക്കൊള്ളവഴി പുറത്ത്


വിശ്വാസികളെ അടുപ്പിക്കാനുള്ള ശ്രമം ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതോടെ നിഷ്ഫലമായി. വിശ്വാസികളെയും ഹൈന്ദവവോട്ടർമാരെയും ലക്ഷ്യമിട്ടുള്ള ഇടതുനീക്കത്തിന്റെ ഗുണഭോക്താവ് ബിജെപികൂടിയായി മാറി.


ക്ഷേമപെൻഷൻ കൂട്ടിയതും വാർഡ് വിഭജനവും ഇടതിനു ഗുണമാകുമെന്നായിരുന്നു മറ്റൊരു കണക്കുകൂട്ടൽ. മാസപ്പടി കേസുമുതൽ ശബരിമല സ്വർണക്കൊള്ളവരെയുള്ള ആരോപണങ്ങൾ സർക്കാരിനുനേരേയുണ്ടായി. സ്വർണക്കൊള്ള കേസിൽ കുറ്റമറ്റ അന്വേഷണം നടത്തുകയാണെന്ന വാദം ജനങ്ങളിലുറപ്പിക്കാനായിരുന്നു ശ്രമം.


ഈ കേസിൽ രണ്ടുനേതാക്കൾ അറസ്റ്റിലായപ്പോൾ അവർക്കെതിരേ നടപടിയെടുക്കാതെ കാണിച്ച ഒഴിഞ്ഞുമാറൽ അന്വേഷണത്തിലുള അവകാശവാദവും ദുർബലമാക്കി.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI