കട്ടപ്പന: സജീവരാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് മുൻ എംഎൽഎയും എഐസിസി അംഗവുമായ ഇ.എം. ആഗസ്തി. തദ്ദേശതിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന് പിന്നാലെയാണ് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
കട്ടപ്പന നഗരസഭയിലെ 22-ാം വാർഡായ ഇരുപതേക്കറിൽ, എൽഡിഎഫ് സ്ഥാനാർഥി സി.ആർ. മുരളിയോട് 59 വോട്ടിനാണ് പരാജയപ്പെട്ടത്. സി.ആർ. മുരളി 303 വോട്ട് നേടി. ഇ.എം. ആഗസ്‌തിക്ക് 244 വോട്ടുകളേ കിട്ടിയുള്ളൂ.
മുൻപ് ഉടുമ്പൻചോല നിയമസഭാമണ്ഡലത്തിൽ എം.എം. മണിയോട് പരാജയപ്പെട്ടപ്പോൾ ആഗസ്‌തി തലമൊട്ടയടിച്ചിരുന്നു. ശനിയാഴ്ച നഗരസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തുവന്ന ആഗസ്‌തിയെ ഇത്തവണ എൽഡിഎഫ് പ്രവർത്തകരും യുഡിഎഫിലെ ചില പ്രവർത്തകരും കൂകിവിളിക്കുകയുണ്ടായി. ഇതോടെയാണ് അരനൂറ്റാണ്ട് പിന്നിട്ട തൻ്റെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതായി ആഗസ്‌തി പ്രഖ്യാപിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)
_h_small.jpg)
