അട്ടിമറി വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ചിരിക്കുന്നത്. 30 വർഷം നീണ്ട കേരളത്തിലെ പഞ്ചായത്തിരാജ് തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ യുഡിഎഫ് ഉണ്ടാക്കിയ മികച്ച വിജയങ്ങളിലൊന്ന്. 10 വർഷം നീണ്ട എൽഡിഎഫ് ഭരണമുണ്ടാക്കിയ വിരുദ്ധവികാരം സമർഥമായി മുതലെടുക്കാൻ യു.ഡി.എഫിനായി. ഇടതുമുന്നണി മന്നോട്ടുവെച്ച ക്ഷേമപെൻഷന് മുൻപത്തേതുപോലെയുള്ള പ്രഖ്യാപനങ്ങൾക്ക് വലിയ ചലനമുണ്ടാക്കാനായില്ലെന്നുമാത്രമല്ല, ശബരിമല സ്വർണപ്പാളി അടക്കമുള്ള വിഷയങ്ങൾ എൽഡിഎഫിന് തിരിച്ചടിയായെന്നും ഫലം വ്യക്തമാക്കുന്നു. പൊതുവെ നോക്കിയാൽ ജില്ലകളുടെ കണക്കെടുത്താൽ കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ എൽഡിഎഫ് ചെറിയ പരിക്കുകളോടെയാണെങ്കിലും ആധിപത്യം നിലനിർത്തി. എറണാകുളം മലപ്പുറം ജില്ലകൾ ഏറക്കുറേ യുഡിഎഫ് തൂത്തുവാരി. പത്തനംതിട്ട, ഇടുക്കി, കോട്ടയം മധ്യകേരളം പോക്കറ്റിലാക്കിയ യുഡിഎഫിന്റെ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്ന് കോഴിക്കോട് ജില്ലയിലാണ്. 20 വർഷമായി കോൺഗ്രസിന് ഒരു എം.എൽ.എ പോലുമില്ലാത്ത ജില്ലയിൽ ഇത്തവണ ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാനായി. കോർപറേഷൻ കപ്പിനും ചുണ്ടിനുമിടയിലാണ് നഷ്ടമായത്.
2020-ൽ ഉണ്ടായിരുന്ന മേൽക്കൈ എൽഡിഎഫിന് ഇത്തവണ നഷ്ടമായി. ആറിൽ നാല് കോർപറേഷനുകളും യു.ഡി.എഫ് പിടിച്ചു. മുനിസിപ്പാലിറ്റികളിൽ 54 എണ്ണം, ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം, ബ്ലോക്ക് പഞ്ചായത്തുകളിൽ 80 എണ്ണം, ഗ്രാമപഞ്ചായത്തുകളിൽ 500 എണ്ണം എന്നിങ്ങനെ യു.ഡി.എഫ് നേടി. എല്ലാ തലങ്ങളിലും എൽഡിഎഫിന് നഷ്ടങ്ങൾ മാത്രമാണ് ബാക്കി. എൻഡിഎയുടെ മുന്നേറ്റവും തദ്ദേശഫലം നൽകുന്ന വ്യക്തമായ സൂചനയാണ്. സംസ്ഥാനത്ത് ആദ്യമായി ഒരു കോർപറേഷൻ, തിരുവനന്തപുരം പിടിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞു. പഞ്ചായത്തുകളുടെ എണ്ണം ഇരട്ടിയാക്കാനും (24) അവർക്കായി. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി ഇത്തവണത്തെ ഫലം ചേർത്തുവെച്ച് പരിശോധിക്കാം-
യുഡിഎഫിന്റെ കുതിപ്പ്; എൻഡിഎയുടെയും
കഴിഞ്ഞതവണ കണ്ണൂർ കോർപറേഷൻ്റെ മാത്രം ഭരണം ലഭിച്ച യുഡിഎഫിന് ഇക്കുറി എൽഡിഎഫിൻ്റെ കോട്ടയായ കൊല്ലം, കൊച്ചി, തൃശ്ശൂർ, കണ്ണൂർ കോർപറേഷനുകളുടെ ഭരണം പിടിക്കാൻകഴിഞ്ഞു. കോഴിക്കോട് കോർപറേഷൻ മാത്രമാണ് ഇത്തവണ എൽഡിഎഫിനൊപ്പം നിന്നത്. ഇതിൽ കൊല്ലത്ത് 13 സീറ്റുകൾ കൂടുതൽ പിടിച്ചാണ് കോൺഗ്രസ് ഭരണം ഉറപ്പിച്ചത്. കൊച്ചിയിൽ 15, തൃശ്ശൂർ ഒൻപത് എന്നിങ്ങനെ അധികസീറ്റുകൾ യുഡിഎഫ് പിടിച്ചു. കണ്ണൂരിലും സീറ്റ് നില കുട്ടിയാണ് യുഡിഎഫ് വിജയത്തിൻ്റെ തിളക്കം കൂട്ടിയത്.
യുഡിഎഫിന്റെ കുതിപ്പ്; എൻഡിഎയുടെയും
കഴിഞ്ഞതവണ കണ്ണൂർ കോർപറേഷൻ്റെ മാത്രം ഭരണം ലഭിച്ച യുഡിഎഫിന് ഇക്കുറി എൽഡിഎഫിൻ്റെ കോട്ടയായ കൊല്ലം, കൊച്ചി, തൃശ്ശൂർ, കണ്ണൂർ കോർപറേഷനുകളുടെ ഭരണം പിടിക്കാൻകഴിഞ്ഞു. കോഴിക്കോട് കോർപറേഷൻ മാത്രമാണ് ഇത്തവണ എൽഡിഎഫിനൊപ്പം നിന്നത്. ഇതിൽ കൊല്ലത്ത് 13 സീറ്റുകൾ കൂടുതൽ പിടിച്ചാണ് കോൺഗ്രസ് ഭരണം ഉറപ്പിച്ചത്. കൊച്ചിയിൽ 15, തൃശ്ശൂർ ഒൻപത് എന്നിങ്ങനെ അധികസീറ്റുകൾ യുഡിഎഫ് പിടിച്ചു. കണ്ണൂരിലും സീറ്റ് നില കൂട്ടിയാണ് യുഡിഎഫ് വിജയത്തിന്റെ തിളക്കം കൂട്ടിയത്.
തിരുവനന്തപുരം കോർപറേഷനിൽ ചരിത്രപരമായ മുന്നേറ്റമുണ്ടാക്കാൻ ഇത്തവണ എൻഡിഎയ്ക്കായി. കഴിഞ്ഞതവണ 34 ഡിവിഷനുകൾ നേടി രണ്ടാം സ്ഥാനമുണ്ടായിരുന്ന എൻഡിഎ ഇത്തവണ പിടിച്ചത് 50 ഡിവിഷനുകളാണ്. 29 ഇടത്ത് എൽഡിഎഫും 19 ഇടത്ത് യുഡിഎഫും വിജയിച്ചു. കഴിഞ്ഞതവണ 54 സീറ്റുകളുമായാണ് എൽഡിഎഫ് തിരുവനന്തപുരം കോർപറേഷൻ ഭരിച്ചത്. ഇതുകൂടാതെ സംസ്ഥാനത്തെ എല്ലാ കോർപറേഷനുകളിലും എൻഡിഎ മുന്നേറ്റമുണ്ടാക്കിയതായാണ് ഫലം വ്യക്തമാക്കുന്നത്. രണ്ടുമുതൽ 16 വരെ സീറ്റുകളാണ് വിവിധ കോർപറേഷൻ ഡിവിഷനുകളിൽ എൻഡിഎ കഴിഞ്ഞ തവണത്തേക്കാൾ അധികമായി പിടിച്ചത്.
2020-ൽ എറണാകുളം, വയനാട്, മലപ്പുറം ജില്ലാപഞ്ചായത്തുകൾ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. അതിൽ വയനാട് ടോസിലെ ഭാഗ്യത്തിലാണ് അന്ന് യുഡിഎഫിന് കിട്ടിയത്. ഇത്തണ കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലാപഞ്ചായത്തുകൾക്കൂടി യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് 11-ൽനിന്ന് കുത്തനെ ഏഴിലേക്ക് വീണു.
2020-ൽ ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 111 ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫാണ് ഭരിച്ചത്. ഇത്തവണ എൽഡിഎഫിന് 48 ബ്ലോക്ക് പഞ്ചയത്തുകളിലാണ് ഭരണം നഷ്ടമായത്. യുഡിഎഫിന് 79 ബ്ലോക്ക് പഞ്ചായത്തുകൾ ലഭിച്ചു. 39 സീറ്റുകൾ അധികം. 10 ബ്ലോക്ക് പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല.
ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 504 ഇടത്ത് യുഡിഎഫ് ഭരണം പിടിച്ചു. 2020-ൽ ലഭിച്ച 351 പഞ്ചായത്തുകളിൽനിന്നാണ് യുഡിഎഫിന്റെ കുതിപ്പ്. കഴിഞ്ഞതവണ 517 പഞ്ചായത്തുകൾ നേടിയ എൽഡിഎഫ് 341 സീറ്റുകളിലേയ്ക്ക് കൂപ്പുകുത്തി. എൻഡിഎ 12 പഞ്ചായത്തിൽനിന്ന് 25 പഞ്ചായത്തിലേക്ക് സ്വാധീനം ഉയർത്തി. 70 ഇടങ്ങളിൽ സമനിലയാണ്.
ഗ്രാമപഞ്ചായത്തിൽ 367 ഇടത്തും ബ്ലോക്ക് പഞ്ചായത്തിൽ 75, ജല്ലാപഞ്ചായത്തിൽ ഏഴ്, മുനിസിപ്പാലിറ്റി 40, കോർപറേഷൻ മൂന്ന് എന്നിങ്ങനെയും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം യുഡിഎഫ് നേടിയിട്ടുള്ളത്. എൽഡിഎഫ് ഇത് യഥാക്രമം 239, 54, ആറ്, 16, ഒന്ന് എന്നിങ്ങനെയാണ്. എൻഡിഎ അഞ്ച് പഞ്ചായത്തുകളിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി. ഭരണം നേടാനുള്ള വ്യക്തമായ ഭൂരിപക്ഷം നേടാത്ത 322 പഞ്ചായത്തുകളും 23 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 31 മൂന്ന് കോർപറേഷനുകളുമാണുള്ളത്.
പാളിയ ക്ഷേമപെൻഷൻ, നേടിയത് യുഡിഎഫ്
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്ഷേമപ്രഖ്യാപനമായിരുന്നു ഇത്തവണത്തെ എൽഡിഎഫിൻ്റെ പ്രധാന പ്രചാരണായുധം. ക്ഷേമപെൻഷൻ 1,600 രൂപയിൽനിന്ന് 2,000 രൂപയായി വർധിപ്പിച്ചതിലൂടെ സാധാരണക്കാരായ ആളുകളെയെല്ലാം തങ്ങൾക്കൊപ്പം നിർത്താനായിരുന്നു ശ്രമം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പയറ്റിവിജയിച്ച തന്ത്രം തിരഞ്ഞെടുപ്പടുത്തപ്പോൾ പൊടിതട്ടിയെടുക്കുകയായിരുന്നു. റോഡുകൾ, കുടിവെള്ളം, മാലിന്യ സംസ്കരണം തുടങ്ങിയ പ്രാദേശിക വികസന പദ്ധതികളായിരുന്നു മറ്റു പ്രചാരണ വിഷയങ്ങൾ. രാഷ്ട്രീയ വിഷയങ്ങൾക്കുപകരം ഇത്തരം വിഷയങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ച് വോട്ട് വീഴ്ത്താനുള്ള ശ്രമം മുൻപ് വിജയിച്ചിട്ടുണ്ട്. അതായിരുന്നു ആത്മവിശ്വാസം. എന്നാൽ, ജനങ്ങൾ പിന്തിച്ചത് മറ്റൊരുവിധത്തിലായിരുന്നെന്ന് ഈ ഫലം പറയുന്നു.
സംസ്ഥാനസർക്കാരിനും വർഷങ്ങളായി ഭരണം തുടരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണവർഗത്തിനുമെതിരേ ഉയർന്നുവന്ന ശക്തമായ ഭരണവിരുദ്ധവികാരം എൽഡിഎഫിന് വലിയ തിരിച്ചടിയുണ്ടാക്കി എന്ന് വ്യക്തമാണ്. അതുകൂടാതെയാണ് ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങൾ. ശബരിമലയിലെ സ്വർണം കൊള്ളയടിക്കാൻ കൂട്ടുനിന്നതിന്റെ പേരിൽ സിപിഎം നേതാക്കളായ ദേവസ്വംബോർഡിന്റെ രണ്ട് മുൻ പ്രസിഡന്റുമാർ ജയിലിൽ കിടക്കുമ്പോഴായിരുന്നു എൽഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്നത് മറക്കാനാവില്ല. ഇതുകൂടാതെ എക്സാലോജിക് സിഎംആർഎൽ ഇടപാട്, സഹകരണ ബാങ്ക് അഴിമതി, യൂണിവേഴ്‌സിറ്റി അധ്യാപക-വിസി നിയമന വിവാദങ്ങൾ, പിഎം ശ്രീ വിവാദം, തുടങ്ങി രണ്ടാം പിണായി സർക്കാരിനെതിരേ ജനവികാരം ഉണരാൻ ഒരുപിടി കാരണങ്ങളുണ്ടായിരുന്നു. അവയൊക്കെ വോട്ടിങ്ങിൽ പ്രതിഫലിച്ചെന്നാണ് ഫലം നൽകുന്ന സൂചന.
ആന്തരികമായ ഐക്യമില്ലായ്‌മകളെ മറച്ചുപിടിക്കാനും പത്തുവർഷം നീണ്ട എൽഡിഎഫ് ഭരണത്തോടുള്ള പൊതു അസംതൃപ്തിയും ഭരണപരമായ വീഴ്ച്‌ചകളും സാമ്പത്തിക പരാധീനതകളും തങ്ങൾക്കനുകൂലമായി പ്രയോജനപ്പെടുത്താനും യുഡിഎഫിന് സാധിച്ചെന്നുവേണം കരുതാൻ. വികസന പദ്ധതികളിലെ കാലതാമസം, തദ്ദേശ സ്ഥാപനങ്ങളിലെ സാമ്പത്തിക കെടുകാര്യസ്ഥത, മാലിന്യ സംസ്കരണം, തൊഴിലില്ലായ്‌മ തുടങ്ങിയ പ്രാദേശിക വിഷയങ്ങൾ യുഡിഎഫ് പ്രചാരണത്തിൽ പ്രധാനമായി ഉയർത്തിക്കാട്ടിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപുതന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രചാരണത്തിൽ മേൽക്കൈ നേടാനും യുഡിഎഫിനായി സ്ഥാനാർഥി പ്രഖ്യാപനത്തിൽ താരതമ്യേന പടലപ്പിണക്കങ്ങളെ ഒഴിവാക്കിനിർത്താനും നേതൃത്വത്തിന് കഴിഞ്ഞു.
എന്നാൽ, യുഡിഎഫിനെ വലിയതോതിൽ പ്രതിരോധത്തിലാക്കുന്നതായിരുന്നു പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ലൈംഗികാരോപണം. വിവാദം കത്തിപ്പടരുകയും കോൺഗ്രസിനുള്ളിൽത്തന്നെ വ്യത്യസ്താഭിപ്രായങ്ങൾ രൂപപ്പെടുകയും ചെയ്തെങ്കിലും വോട്ടെടുപ്പിന് മുൻപായിത്തന്നെ ശക്തമായ നിലപാട് സ്വീകരിക്കാനും രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കി മുഖംരക്ഷിക്കാനും നേതൃത്വത്തിന് സാധിച്ചു. വിവാദം യുഡിഎഫിന് വൻ തിരിച്ചടിയുണ്ടാക്കുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും അത് സംഭവിച്ചില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. മാത്രമല്ല, ത്രിതല പഞ്ചായത്തുകളുടെയും കോർപറേഷൻ, മുനിസിപ്പാലിറ്റികളുടെയും ഫലം യുഡിഎഫിന്റെ വൻ തിരിച്ചുവരവിലേയ്ക്കാണ് വിരൽചൂണ്ടുന്നത്.
എൻഡിഎയുടെ മുന്നേറ്റം
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കോർപറേഷന്റെ ഭരണം പിടിക്കാൻ ബിജെപി നേതൃത്വംനൽകുന്ന എൻഡിഎയ്ക്ക് സാധിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പ് മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രധാന ഫലം. കോർപ്പറേഷൻ പിടിക്കാനുള്ള പദ്ധതി മുൻകൂട്ടി പ്രഖ്യാപിച്ച്, മുൻ ഡിജിപി ആർ ശ്രീലേഖ, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് പദ്‌മിനി തോമസ്, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവരടങ്ങുന്ന സ്ഥാനാർഥി പട്ടിക നേരത്തെ പ്രഖ്യാപിക്കുകയും അടിത്തട്ടിൽ ശക്തമായ പ്രവർത്തനം നടത്തുകയും ചെയ്‌താണ് ഈ നിർണായക നേട്ടത്തിലേക്ക് ബിജെപി എത്തിയത്. ദേശീയതലത്തിൽത്തന്നെ ബിജെപിയ്ക്ക് എടുത്തുകാട്ടാവുന്ന സുപ്രധാന വിജയമാണിത്.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കോർപറേഷന്റെ ഭരണം പിടിക്കാൻ ബിജെപി നേതൃത്വംനൽകുന്ന എൻഡിഎയ്ക്ക് സാധിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പ് മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രധാന ഫലം. കോർപ്പറേഷൻ പിടിക്കാനുള്ള പദ്ധതി മുൻകൂട്ടി പ്രഖ്യാപിച്ച്, മുൻ ഡിജിപി ആർ. ശ്രീലേഖ, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് പദ്‌മിനി തോമസ്, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവരടങ്ങുന്ന സ്ഥാനാർഥി പട്ടിക നേരത്തെ പ്രഖ്യാപിക്കുകയും അടിത്തട്ടിൽ ശക്തമായ പ്രവർത്തനം നടത്തുകയും ചെയ്‌താണ് ഈ നിർണായക നേട്ടത്തിലേക്ക് ബിജെപി എത്തിയത്, ദേശീയതലത്തിൽത്തന്നെ ബിജെപിയ്ക്ക് എടുത്തുകാട്ടാവുന്ന സുപ്രധാന വിജയമാണിത്.
തിരുവനന്തപുരം കോർപറേഷനിലെ ഫലം മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പിന്റെ്റെ എല്ലാ തലങ്ങളിലും സീറ്റുകൾ വർധിപ്പിക്കാൻ എൻഡിഎയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന ക്രമാനുഗതമായ മുന്നേറ്റം അതിന്റെ നിർണായക ഘട്ടത്തിലേക്ക് കടന്നതായി ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മിക്കവാറും എല്ലാ കോർപറേഷനുകളിലും വിജയിച്ച ഡിവിഷനുകളുടെ എണ്ണം വർധിപ്പിക്കാൻ എൻഡിഎയ്ക്കായി. വോട്ട് ശതമാനം അടക്കമുള്ള വിശദാംശങ്ങൾ വരുന്നതോടെ കൂടുതൽ വ്യക്തമായ ചിത്രം ലഭ്യമാകും.
ആറുമാസത്തിനിടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് ഈ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. മൂന്നാമതും ഭരണം പിടിക്കുക എന്ന ലക്ഷ്യം സുഗമമാവില്ലെന്ന് ഈ ഫലം സൂചന നൽകുന്നു. ആനിലയ്ക്ക് എൽഡിഎഫിന് നേരിടേണ്ടിവന്ന ഈപ്പോഴത്തെ തിരിച്ചടി ശക്തമായ മുന്നറിയിപ്പായി അവർ മനസ്സിലാക്കേണ്ടതുണ്ട്. കൂടാതെ, ബിജെപിക്ക് ഉണ്ടായിരിക്കുന്ന വലിയ മുന്നേറ്റവും ഇടത്-വലത് മുന്നണികൾക്ക് ചില പുനരാലോചനകൾക്ക് വഴിമരുന്നിടേണ്ടതാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)
_h_small.jpg)
