അടുത്ത മഹായുദ്ധത്തിന് ജനം നല്‍കിയ ഇന്ധനം; ടീം യുഡിഎഫിന്‍റെ വിജയം: വി.ഡി.സതീശന്‍

അടുത്ത മഹായുദ്ധത്തിന് ജനം നല്‍കിയ ഇന്ധനം; ടീം യുഡിഎഫിന്‍റെ വിജയം: വി.ഡി.സതീശന്‍
അടുത്ത മഹായുദ്ധത്തിന് ജനം നല്‍കിയ ഇന്ധനം; ടീം യുഡിഎഫിന്‍റെ വിജയം: വി.ഡി.സതീശന്‍
Share  
2025 Dec 13, 04:25 PM
vasthu
vasthu

തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം അടുത്ത മഹായുദ്ധത്തിന് ജനം നൽകിയ ഇന്ധനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വർഗീയ പ്രീണനം എൽഡിഎഫിന് തിരിച്ചടിയായെന്നും ഇത് ടീം യുഡിഎഫിൻ്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് അജൻഡയുടെ ഗുണംകിട്ടിയത് ബിജെപിക്കാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.


തദ്ദേശ തിരഞ്ഞെടുപ്പിൽ വമ്പൻ ജയമാണ് ഐക്യജനാധിപത്യ മുന്നണി സ്വന്തമാക്കിയത്. തൃശൂർ, കൊച്ചി കോർപറേഷനുകളിൽ തിരിച്ചുവരവ് നടത്തിയ യുഡിഎഫ് കൊല്ലം പിടിച്ചെടുത്തു, കണ്ണൂരും നിലനിർത്തി. മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിനാണ് മേൽക്കൈ. ജില്ലാ പഞ്ചായത്തുകളിലും ഒപ്പത്തിനൊപ്പം പോരാട്ടം തുടരുകയാണ്.


അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ തിരിച്ചടിയാണ് നേരിട്ടത്. ഉറച്ച കോട്ടകൾ കൈവിട്ടതോടെ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോർപറേഷനുകളിലും എൽഡിഎഫിന് കാലിടറി. കോഴിക്കോട് കോർപ്പറേഷനിൽ മാത്രമാണ് നിലവിൽ എൽഡിഎഫിന് മുന്നേറ്റമുള്ളത്. കൊല്ലത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും വൻ തിരിച്ചടിയാണ് നേരിട്ടത്.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI