മെസ്സിയോടും ആരാധകരോടും മാപ്പപേക്ഷിച്ച് മമത, അനിഷ്ടസംഭവങ്ങളിൽ അന്വേഷണം

മെസ്സിയോടും ആരാധകരോടും മാപ്പപേക്ഷിച്ച് മമത, അനിഷ്ടസംഭവങ്ങളിൽ അന്വേഷണം
മെസ്സിയോടും ആരാധകരോടും മാപ്പപേക്ഷിച്ച് മമത, അനിഷ്ടസംഭവങ്ങളിൽ അന്വേഷണം
Share  
2025 Dec 13, 03:21 PM
vasthu
vasthu

കൊൽക്കത്ത: സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ ലയണൽ മെസ്സി പങ്കെടുത്ത് മടങ്ങിയതിനു പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ മാപ്പുചോദിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാനേജ്‌മെൻ്റ് വീഴ്‌ച കണ്ട് ഞെട്ടിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ പ്രഖ്യാപിക്കുന്നുവെന്നും മമത പറഞ്ഞു. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയതാണ് മെസ്സിയും ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും.


'സാൾട്ട്‌ലേക്ക് റ്റേഡിയത്തിൽ കണ്ട മാനേജ്മെന്റ് വീഴ്ചയിൽ അങ്ങേയറ്റത്തെ വേദനയും ദുഃഖവുമുണ്ട്. ലയണൽ മെസ്സിയോടും എല്ലാ കായികപ്രേമികളോടും അദ്ദേഹത്തിൻറെ ആരാധകരോടും നിർഭാഗ്യകരമായ സംഭവത്തിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു' - മമത പറഞ്ഞു. മുൻ ജഡ്‌ജി അസിം കുമാർ റേയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മമത അറിയിച്ചു. ചീഫ് സെക്രട്ടറി, ഹോം ആൻഡ് ഹിൽ അഫയേഴ്‌സ് വിഭാഗത്തിലെ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.


മെസ്സിയെ കാണുക ലക്ഷ്യംവെച്ച് രാവിലെ മുതൽ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ആളുകൾ തിങ്ങിക്കൂടിയിരുന്നു. എന്നാൽ മെസ്സി ഗ്രൗണ്ടിൽ വളരെ കുറഞ്ഞ സമയം മാത്രമാണ് ചെലവഴിച്ചത്. വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും മെസ്സിയെ പൊതിഞ്ഞുനിൽക്കുകകൂടി ചെയ്തതോടെ ആരാധകർക്ക് കാണാൻ സാധ്യമായില്ല. ഇതിൽ രോഷാകുലരായ കാണികൾ സ്‌റ്റേഡിയത്തിലേക്ക് കുപ്പി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എറിയുകയും കസേരകൾ തല്ലിത്തകർക്കുകയുമായിരുന്നു.


സംഭവത്തിൽ തൃണമൂൽ സർക്കാരിനെ ആക്രമിച്ചുകൊണ്ട് ബിജെപി രംഗത്തെത്തിയതിനു പിന്നാലെയാണ് മാപ്പു പറഞ്ഞത്. ബംഗാളിൻ്റെ ഫുട്‌ബോൾ സംസ്ക്‌കാരത്തെ നശിപ്പിച്ചെന്നും വലിയതോതിലുള്ള ഭരണപരമായ വീഴ്ചയുണ്ടായെന്നുമാണ് ബിജെപിയുടെ ആരോപണം. സംഭവം നാണക്കേടാണെന്നും വലിയ തട്ടിപ്പാണ് നടന്നതെന്നും ബിജെപിയുടെ ദേശീയ ഐടി മേധാവി അമിത് മാളവ്യ എക്സ്‌സിൽ പോസ്റ്റ് ചെയ്‌തു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI