തൊഴിലുറപ്പിൽ കേരളത്തിന് കുടിശ്ശിക 805 കോടി

തൊഴിലുറപ്പിൽ കേരളത്തിന് കുടിശ്ശിക 805 കോടി
തൊഴിലുറപ്പിൽ കേരളത്തിന് കുടിശ്ശിക 805 കോടി
Share  
2025 Dec 13, 08:59 AM
vasthu
vasthu

കൊല്ലം: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളുടെ വേതനമടക്കം കേരളത്തിന് ലഭിക്കാനുള്ള കുടിശ്ശിക 805 കോടിയായി. ഇതിൽ സാധാരണ അവിദഗ്‌ധ തൊഴിലാളികളുടെ വേതനമാണ് 405 കോടിയോളം രൂപ. കേന്ദ്രസർക്കാർ തുക നൽകാത്തത് പദ്ധതിയെ പ്രതിസന്ധിയിലാക്കി. ഒക്ടോബർ മുതൽ വേതനം നൽകിയിട്ടില്ല.


കേരളത്തിന് അനുവദിച്ച അഞ്ചുകോടി തൊഴിൽദിനങ്ങളുടെ ടാർജറ്റ് നവംബർ മൂന്നാംവാരത്തിൽ തന്നെ മറികടന്നു. നിലവിൽ 5.5 കോടി തൊഴിൽദിനങ്ങൾ കേരളം നൽകിക്കഴിഞ്ഞിട്ടുണ്ട്. അനുവദിച്ച ലേബർ ബജറ്റിന്റെ 110 ശതമാനമാണിത്. തൊഴിൽദിനങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ കണക്കിലെടുത്തിട്ടുമില്ല.


തൊഴിൽ ചെയ്താൽ ഏഴുമുതൽ 14 ദിവസത്തിനകം കൂലി നിർബന്ധമായും കൊടുക്കണമെന്നാണ് തൊഴിലുറപ്പ് നിയമം പറയുന്നത്. ഇല്ലെങ്കിൽ വേതനം താമസിച്ചതിനുള്ള നഷ്ടപരിഹാരം നൽകേണ്ടിവരും. എന്നാൽ, കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതിപ്രകാരം കേന്ദ്ര പൂളിൽ തുക ഇല്ലെങ്കിൽ വേതനം താമസിച്ചതിനുള്ള നഷ്ടപരിഹാരത്തിന് അവകാശമില്ലെന്നായി.


കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിന് ആറുകോടി തൊഴിൽദിനങ്ങളാണ് അനുവദിച്ചിരുന്നതെങ്കിലും സംസ്ഥാനം 8.95 കോടി തൊഴിൽദിനങ്ങൾ സ്യഷ്ടിച്ചിരുന്നു. ഈ വർഷം ഇതുവരെ 2,387.42 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതിൽ 2,049 കോടി രൂപയും അവിദഗ്‌ധ തൊഴിലാളികളുടെ വേതനമായി അവരുടെ ബാങ്ക് അക്കൗണ്ടിലൂടെ നൽകിയതാണ്. കഴിഞ്ഞ സാമ്പത്തികവർഷം 4,011.53 കോടി രൂപയായിരുന്നു ചെലവ്. ഇതിൽ 3,488 കോടിയും സാധാരണ തൊഴിലാളികളുടെ വേതനമായിരുന്നു. ഭരണച്ചെലവും അവിദഗ്‌ധ തൊഴിലാളികളുടെ വേതനവും 100 ശതമാനവും നൽകേണ്ടത് കേന്ദ്രസർക്കാരാണ്. ബാക്കിയുള്ള ചെലവുകൾ 75:25 അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനവും വഹിക്കണം,


തൊഴിലുറപ്പിലെ കുടിശ്ശിക ഇങ്ങനെ


*അവിദഗ്‌ധ തൊഴിലാളികളുടെ വേതനം-405 കോടി


*മെറ്റീരിയൽ (സാധനസാമഗ്രികളുടെ) ചെലവിനത്തിൽ-264.03


*വിദഗ്‌ധ-അർധ വിദഗ്‌ധ തൊഴിലാളികളുടെ കൂലി-48.86 കോടി


*ഭരണച്ചെലവ്-87.28 കോടി


അവിദഗ്‌ധ തൊഴിലാളികളുടെ വേതന കുടിശ്ശിക (തുക കോടിയിൽ)


ആലപ്പുഴ: -35.08


എറണാകുളം-19.46


ഇടുക്കി-20.16


കണ്ണൂർ -25.00


കാസർകോട്-23.12


കൊല്ലം-38.08


കോട്ടയം 13.09


കോഴിക്കോട്-57.26


മലപ്പുറം-27.67


പാലക്കാട്-32.28


പത്തനംതിട്ട-13.66


തിരുവനന്തപുരം-52.15


തൃശ്ശൂർ-25.10


വയനാട്-23.11

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI