കടുവകളുടെ പ്രജനനകാലം: ജാഗ്രതാ അറിയിപ്പുമായി വനംവകുപ്പ്

കടുവകളുടെ പ്രജനനകാലം: ജാഗ്രതാ അറിയിപ്പുമായി വനംവകുപ്പ്
കടുവകളുടെ പ്രജനനകാലം: ജാഗ്രതാ അറിയിപ്പുമായി വനംവകുപ്പ്
Share  
2025 Dec 13, 08:56 AM
vasthu
vasthu

കടുവകളുടെ പ്രജനനകാലം മുൻനിർത്തി വയനാട് വന്യജീവിസങ്കേതത്തിനുള്ളിലും അതിർത്തിപ്രദേശങ്ങളിലും താമസിക്കുന്ന തദ്ദേശീയരായ വനാശ്രിത സമൂഹത്തിനും പൊതുജനങ്ങൾക്കും ജാഗ്രതാ അറിയിപ്പുമായി വനം വന്യജീവി വകുപ്പ്. അതിരാവിലെയും രാത്രിയിലും വനപ്രദേശങ്ങളിൽക്കൂടി ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കണം


വനത്തിലൂടെ നടക്കുന്ന സമയത്ത് ചെറിയ ശബ്ദ‌മുണ്ടാക്കി നടക്കുക


വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോകുന്നവർ വൈകുന്നേരത്തിന് മുൻപ് തിരിച്ചെത്തുക


ലഹരിപദാർഥങ്ങൾ ഉപയോഗിച്ചുള്ള യാത്രകൾ ഒഴിവാക്കുക


വനാന്തരഭൂമിയിലേക്ക് കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുപോകാതിരിക്കുക


സ്വകാര്യഭൂമിയിലെ അടിക്കാടുകൾവെട്ടി വൃത്തിയാക്കുക


കാടുമൂടിക്കിടക്കുന്ന സ്വകാര്യസ്ഥലങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ പഞ്ചായത്തിലോ വനംവകുപ്പിലോ അറിയിക്കുക


കന്നുകാലികളെ തൊഴുത്തിൽത്തന്നെ കെട്ടുക. തൊഴുത്തിൽ ലൈറ്റ് ഇടുക. സമീപത്തായി തീയിടുക


കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ എത്രയുംവേഗം വനംവകുപ്പിനെ അറിയിക്കണമെന്ന് വയനാട് വന്യജീവിസങ്കേതം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. ഡിവിഷൻ എമർജൻസി ഓപ്പറേഷൻ സെൻ്റർ(ഡിഇഒസി) ഫോൺ നമ്പറുകൾ: വയനാട് വന്യജീവി സങ്കേതം -9188407547, സൗത്ത് വയനാട് ഡിവിഷൻ -9188407545, നോർത്ത് വയനാട് ഡിവിഷൻ -9188407544.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI