മേലാറ്റൂർ : തിരഞ്ഞെടുപ്പ് വിജയാഘോഷപ്രകടനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം. പൊതുജനങ്ങൾക്ക് അസൗകര്യമാകുന്ന രീതിയിലുള്ള പ്രകടനങ്ങൾ ഒഴിവാക്കാനും മേലാറ്റൂർ പോലീസ് സ്റ്റേഷനിൽ ചേർന്ന രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗത്തിൽ തീരുമാനം.
വൈകീട്ട് ആറുവരെ മാത്രമേ വിജയാഘോഷപരിപാടികൾ അനുവദിക്കുകയുള്ളൂ. പടക്കംപോലുള്ള ശബ്ദകോലാഹലങ്ങൾ പൊതുസ്ഥലത്ത് പൂർണമായും ഒഴിവാക്കണം. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ആളുകളെ പ്രകടനത്തിൽ പങ്കെടുപ്പിക്കരുത്. രൂപമാറ്റം വരുത്തിയ ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ചുള്ള പ്രകടനം ഒഴിവാക്കണം.
മൈക്ക് ഉപയോഗിച്ചുള്ള പ്രകടനങ്ങൾ പോലീസ് അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളൂവെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡുകളും കൊടിതോരണങ്ങളും ഉടൻ നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.സി. മനോജ്‌കുമാർ അധ്യക്ഷനായി.
സബ് ഇൻസ്പെക്‌ടർ കെ. പ്രദീപ്, അസി. സബ് ഇൻസ്പെക്‌ടർ കെ. വിനോദ്, എസ്സിപിഒ സുധീഷ്, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ എ. രാജേഷ്, ടി.പി. സുഹൈൽ, കെ. സുഗുണപ്രകാശ്, വി.കെ. റഊഫ്, എം.പി. അഷറഫ്, സി. സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
