വിദ്വേഷത്തിനെതിരായ രാഷ്ട്രീയമാനമാണ് കൊച്ചി ബിനാലെ- മുഖ്യമന്ത്രി

വിദ്വേഷത്തിനെതിരായ രാഷ്ട്രീയമാനമാണ് കൊച്ചി ബിനാലെ- മുഖ്യമന്ത്രി
വിദ്വേഷത്തിനെതിരായ രാഷ്ട്രീയമാനമാണ് കൊച്ചി ബിനാലെ- മുഖ്യമന്ത്രി
Share  
2025 Dec 13, 08:52 AM
vasthu
vasthu

കൊച്ചി: വിദ്വേഷത്തിനും കലാപത്തിനും പ്രേരിപ്പിക്കാൻ കലയെ ഉപയോഗിക്കുന്ന കാലത്ത് അതിനെ ചെറുക്കാനുള്ള നിലമൊരുക്കാൻ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ കൊച്ചി ബിനാലെ ആറാം ലക്കം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കലയെ ഉപയോഗിച്ച് കേരളത്തെ താറടിച്ച് കാണിക്കാനുള്ള സംഘടിതമായ ശ്രമങ്ങൾക്ക് ദേശീയ അംഗീകാരം നൽകുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തെ താറടിക്കുന്ന സിനിമകൾക്ക് അംഗീകാരം നൽകിയതിലൂടെ പുരസ്കാരങ്ങളുടെ പ്രാധാന്യം തന്നെ ചോദ്യം ചെയ്യപ്പെട്ടു. വൈവിധ്യങ്ങളെ തച്ചുടച്ച് കൊണ്ടുള്ള പ്രതിലോമകരമായ ആശയങ്ങൾ നടപ്പാക്കാൻ ഛിദ്രശക്തികൾ തുനിയുകയാണ്. ഇതിനെതിരേ കലാപരമായ ചെറുത്തുനിൽപ്പ് അനിവാര്യമാണ്.


ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ബിനാലെയ്ക്ക് കഴിയണം. ബിനാലെയുടെ നടത്തിപ്പിനായി സംസ്ഥാന സർക്കാർ ഏഴരക്കോടി രൂപ അനുവദിച്ചു. സാംസ്‌കാരിക (പ്രവർത്തനങ്ങൾക്ക് രാജ്യത്ത് ഏറ്റവുമധികം സാമ്പത്തിക സാഹായം നൽകുന്നത് കേരള സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


സാംസ്കാരിക കൈമാറ്റങ്ങളാണ് ബിനാലെ പോലുള്ള കലാമേളകളുടെ സവിശേഷത. മണ്ണിനോടും മനുഷ്യനോടും ചേർന്ന് നിൽക്കുമ്പോളാണ് അത് കലയാകുന്നത്. എല്ലാ ജില്ലകളിലും സർക്കാർ സാംസ്‌കാരിക സമുച്ചയം നിർമിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് എന്നിവിടങ്ങളിൽ ഇത് പൂർത്തീകരിച്ചു. സാംസ്കാരിക രംഗത്ത് കാര്യക്ഷമമായി ഇടപെട്ട് സാമൂഹികപുരോഗതിക്ക് ആക്കം കൂട്ടുകയാണ് സർക്കാർ ചെയ്യുന്നത്. വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി ബിനാലെ മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.


നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്‌സ്പേസസും ചേർന്ന് ക്യൂറേറ്റ് ചെയ്യുന്ന ഈ രാജ്യാന്തര പ്രദർശനത്തിൽ 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്ടു‌കളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 110 ദിവസം നീളുന്ന ബിനാലെയിൽ ഇത്തവണയുള്ളത് 22 വേദികളാണ്. ശനിയാഴ്ച‌ മുതൽ പൊതുജനങ്ങൾക്ക് ബിനാലെ പ്രദർശനങ്ങൾ സന്ദർശിക്കാം.


കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. വേണു വി. സ്വാഗതവും സിഇഒ തോമസ് വർഗീസ് നന്ദിയും പ്രകാശിപ്പിച്ചു. കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്‌ണമാചാരി റിപ്പോർട്ട് അവതരിപ്പിച്ചു


കുരുത്തോല വിളക്കുകൾ തെളിഞ്ഞു


പ്രത്യേകം സജ്ജമാക്കിയ കുരുത്തോല വിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. ഇതേ സമയം തന്നെ വേദിയിലിരുന്ന എല്ലാ വിശിഷ്ട വ്യക്തികളും ചേർന്ന് 20 വിളക്കുകളും തെളിച്ചു.


ആറാം ലക്കത്തിൻ്റെ ക്യൂറേറ്റർ നിഖിൽ ചോപ്ര 'ഫോർ ദി ടൈം ബീയിങ് എന്ന ബിനാലെ പ്രമേയം സലസ്സിന് മുന്നിൽ വിവരിച്ചു. കലാകാരന്റെ സ്വാതന്ത്ര്യം പൊതു സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിൻ്റെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.


വ്യവസായമന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്‌സി, മേയർ എം. അനിൽകുമാർ, സിപിഎം ജന. സെക്രട്ടറി എം.എ. ബേബി, മുൻമന്ത്രി കെ.വി. തോമസ്, മ്യൂസിയം പുരാരേഖ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ, ടൂറിസം സെക്രട്ടറി കെ. ബിജു, ഡയറക്ടർ ശിഖാ സുരേന്ദ്രൻ, കെഎംബി പേട്രൺ എം.എ. യൂസഫലി, ട്രസ്റ്റ് അംഗങ്ങളായ അദീബ് അഹമ്മദ്, മറിയം റാം, അമൃത ഝവേരി, ഷബാന ഫൈസൽ, ബോണി തോമസ്, ടോണി ജോസഫ്, എൻ.എസ്. മാധവൻ, ഉപദേശക സമിതിയംഗങ്ങളായ സംഗീത ജിൻഡാൽ, അലക്‌സ് കുരുവിള, അനുമെൻഡ, കിരൺ നാടാർ, വി. സുനിൽ, കെ.ജെ സോഹൻ, ഷെഫാലി വർമ, അലക്സ് കുരുവിള, മാധ്യമപ്രവർത്തകൻ എൻ. റാം, കെബിഎഫ് പ്രോഗ്രാംസ് ഡയറക്ട‌ർ മാരിയോ ഡിസൂസ, മുൻ ക്യൂറേറ്റർ ജിതീഷ് കല്ലാട്ട് തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിക്കു ശേഷം ശംഖ ട്രൈബിൻ്റെ സംഗീതപരിപാടി അറി

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI