ശബരിമല: കലിയുഗവരദൻ്റെ അനുഗ്രഹത്തിനായി അപേക്ഷിച്ച് നൂറുകണക്കിന് കത്തുകൾ, മണികണ്‌ഠൻ്റെ പേരിൽ മണി ഓർഡറുകൾ, അയ്യപ്പമുദ്ര പതിഞ്ഞ കത്തുകൾ... സന്നിധാനം പോസ്റ്റ് ഓഫീസിലെ കാഴ്ചകളാണിവ. അയ്യപ്പൻ്റെ സ്വന്തം പോസ്റ്റ് ഓഫീസ്. രാജ്യത്ത് സ്വന്തമായി രണ്ടു പേർക്ക് മാത്രമേ സ്വന്തമായി പിൻകോഡും ലോഹസിലുമുള്ളൂ. ഒന്ന് രാഷ്ട്രപതിക്കും മറ്റൊന്നു സ്വാമി അയ്യപ്പനും,
1974-ലാണ് പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉൾപ്പെടുന്ന ലോഹ സീൽ ലഭിക്കുന്നത്. പതിനെട്ടാംപടിക്കു മുകളിൽ അയ്യപ്പ വിഗ്രഹം ഇരിക്കും വിധമാണ് മുദ്ര. മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തും വിഷുപൂജ നടക്കുമ്പോഴുമാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുക. ഇതിനുശേഷം സീൽ പത്തനംതിട്ട പോസ്റ്റൽ സുപ്രണ്ട് ഓഫീസ് ലോക്കറിലേക്ക് മാറ്റും. 689713 എന്ന പിൻകോഡിൽ 1963-ലാണ് സന്നിധാനം പോസ്റ്റ് ഓഫീസ് ആരംഭിച്ചത്. മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസിൻ്റെ പ്രവർത്തനം. കത്തുകൾ ശ്രീകോവിലിനുമുന്നിൽ സമർപ്പിച്ചശേഷമാണ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറുന്നത്.
കഴിഞ്ഞവർഷങ്ങളിലെക്കാൾ ഇത്തവണ വലിയതിരക്കാണ് പോസ്റ്റ് ഓഫീസിൽ. അയ്യപ്പമുദ്ര ചാർത്തിയ കത്തുകൾ വീട്ടിലേക്കും പ്രിയപ്പെട്ടവർക്കും അയയ്ക്കാനാണ് ഏറെപ്പേരും എത്തുന്നത്. പതിനായിരത്തിലേറെ പോസ്റ്റ് കാർഡുകൾ ഇതുവരെ വിറ്റുപോയിക്കവിഞ്ഞു. ഇത്തവണ അഡ്വാൻസ്‌ഡ് പോസ്റ്റൽ ടെക്നോളജി (എപിടി) സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ഇതിലൂടെ മറ്റു പോസ്റ്റ് ഓഫീസുകളിൽ ലഭ്യമാകുന്ന സേവനങ്ങൾ ഇവിടെയും ലഭ്യമാകും, ഇന്ത്യയിൽ എവിടെനിന്നും തൊട്ടടുത്ത തപാൽ ഓഫീസ് വഴി ശബരിമലയിലെ പ്രസാദം ബുക്ക് ചെയ്യാനും അവസരമുണ്ട്. പോസ്റ്റ് മാസ്റ്റർക്ക് പുറമേ ഒരു പോസ്റ്റുമാൻ, രണ്ട് മൾട്ടി ടാസ്‌കിങ് സ്റ്റാഫ് എന്നിവരാണ് ഇവിടെ സേവനം ചെയ്യുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
