വിധിയറിയാൻ മലയോരം ഒരുങ്ങി

വിധിയറിയാൻ മലയോരം ഒരുങ്ങി
വിധിയറിയാൻ മലയോരം ഒരുങ്ങി
Share  
2025 Dec 13, 08:49 AM
vasthu
vasthu

തൊടുപുഴ: ഒരുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കും വാഗ്വാദങ്ങൾക്കും വിരാമം. പെട്ടിതുറക്കുമ്പോൾ അവകാശവാദങ്ങൾക്കൊടുവിൽ ആര് ജയിച്ചുകയറും എന്ന് ശനിയാഴ്ചയറിയാം. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ. ഒരു മണിക്കൂറിനുള്ളിൽ തന്നെ ഫലസൂചന വ്യക്തമാകും. ഇതിനായി എല്ലാ (ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. വിജയം ആഘോഷിക്കാനായി രാഷ്ട്രീയ പാർട്ടികളും ഒരുങ്ങിക്കഴിഞ്ഞു.


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സെമി ഫൈനലായിട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ ഇടുക്കിയിലെ മുന്നണികൾ കാണുന്നത്. ജില്ലാ പഞ്ചായത്ത് ആര് പിടിക്കുന്നുവോ അവർ നിയമസഭയിലും മേൽക്കൈ നേടുമെന്ന് മുന്നണികൾ ഒരേ സ്വരത്തിൽ പറയുന്നു. അതുകൊണ്ട് തന്നെ ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്ക് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. തട്ടകം കൈവിട്ടുപോയ യുഡിഎഫ് ഇത്തവണ സർവ്വശക്തിയുമെടുത്താണ് പോരാടിയത്.


ഇത് തങ്ങളുടെ സെമിഫൈനലാണെന്നും യുഡിഎഫിന് മധ്യകേരളത്തിൽ ശക്തി തെളിയിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നും നേതാക്കൾ പറഞ്ഞു. കേരള കോൺഗ്രസ് എം കൂടി മുന്നണിയിലേക്ക് വന്നശേഷം ലഭിച്ച മേൽക്കൈ നിലനിർത്താനുള്ള കഠിനശ്രമത്തിലാണ് എൽഡിഎഫ്. ഭൂപ്രശ്ന‌ത്തിൽ പരിഹാരം കാണാനെടുത്ത നടപടികൾ പറഞ്ഞാണ് ഇടതുമുന്നണി വോട്ട് തേടിയത്. ഭൂപ്രശ്‌നങ്ങളിലെ അവരുടെ ഇടപെടൽ ജനം വിശ്വസിച്ചോ എന്നുള്ള ടെസ്റ്റ് കൂടിയാകും തിരഞ്ഞെടുപ്പ് ഫലം.


ജില്ലയിൽ ഇത്തവണ പലതും തിരുത്തിക്കുറിക്കുമെന്നാണ് എൻഡിഎയുടെ അവകാശവാദം. മുൻപ് ജില്ലയിലൊരു മൂന്നാം ശക്തിയില്ലായിരുന്നു. പക്ഷേ, ഈ തിരഞ്ഞെടുപ്പോടെ അത് സാധ്യമാകുമെന്നും തൊടുപുഴ അടക്കമുള്ള നഗരസഭകളുടെയും വട്ടവട അടക്കമുള്ള പഞ്ചായത്തുകളും ഇത്തവണ പിടിച്ചെടുക്കുമെന്ന് അവർ അവകാശപ്പെടുന്നു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI