റാന്നി ബ്ലോക്കിലെ ഒമ്പത് പഞ്ചായത്തുകളിലെ വോട്ടെണ്ണുന്നതിന് 22 മേശയാണ് റാന്നി സെയ്ൻ്റ് തോമസ് കോളേജിൽ സജ്ജമാക്കിയിട്ടുള്ളത്. 266 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കോളേജ് ആഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ക്രമീകരണമെല്ലാം പൂർത്തിയായതായി വരണാധികാരി റാന്നി ഡിഎഫ്‌ഒ എൻ. രാജേഷ്, അസിസ്റ്റൻ്റ് വരണാധികാരി ബിഡിഒ എസ്. ഫൈസൽ എന്നിവർ പറഞ്ഞു.
രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. കൂടുതൽ വാർഡുകളുള്ള നാല് പഞ്ചായത്തുകൾക്ക് നാല് മേശയും അഞ്ച് പഞ്ചായത്തുകൾക്ക് രണ്ട് മേശയുമാണ് ക്രമീകരിച്ചിട്ടുള്ളത്. പഴവങ്ങാടി, റാന്നി, അങ്ങാടി, ചിറ്റാർ, സീതത്തോട് എന്നിവ ആദ്യ നിരയിലും പെരുനാട്, വടശ്ശേരിക്കര, നാറാണംമൂഴി, വെച്ചുച്ചിറ പഞ്ചായത്തുകൾക്ക് രണ്ടാംനിരയുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഓഡിറ്റോറിയത്തിൻ്റെ ഇരുവശത്തും ആൾക്കാർക്ക് വേലി കെട്ടി ആൾക്കാർ കടക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നിരീക്ഷകൻ എ. നിസാമുദ്ദീൻ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി ക്രമീകരണം വിലയിരുത്തി. അസിസ്റ്റന്റ്റ് വരണാധികാരി എ: ഫൈസൽ, റാന്നി എൻസ്പെക്ടർ ആർ. മനോജ്, ജോയിൻ്റ് ബിഡിഒ അമ്പിരാജ് പത്മനാഭൻ എന്നിവരുമായി അദ്ദേഹം ഒരുക്കങ്ങളെക്കുറിച്ച് വിവരങ്ങൾ ചർച്ച ചെയ്തു. ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങളും നൽകി. വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പരിശീലനവും നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
