കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശക്തമായ തെളിവുകൾ മുൻനിർത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ കേസിൽ നടൻ ദിലീപ് ഉയർത്തിയ വാദങ്ങൾ നിഷേധിക്കാൻ പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച തെളിവുകൾ ഇങ്ങന
# സംഭവത്തിന്റെ എതാനും നാളുകൾക്കുമുൻപുള്ള ദിവസങ്ങളിൽ പൾസർ സുനി ദിലീപിനോടൊപ്പം തൃശ്ശൂരിലെ ടെന്നീസ് അക്കാദമിയിലും സിനിമാ ലൊക്കേഷനിലു ഒരേ സമയത്തുള്ളതിൻ്റെ ഫോട്ടോയുണ്ട്. ദിലീപിൻ്റെ കാരവൻ്റെ സമീപത്ത് സുനി നിൽക്കുന്ന ഫോട്ടോയുമുണ്ട്.
# നടിയെ തട്ടിക്കൊണ്ടുപോയ 2017 ഫെബ്രുവരി 17-ന് രാവിലെ 11-ന് സ്വിച്ച് ഓഫ് ചെയ്ത ദിലീപിൻറെ ഫോൺ പിന്നീട് ഓണാക്കുന്നത് രാത്രി 9.30-ന്. ഇതിൽ അസ്വാഭാവികതയുണ്ട്
# ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ ലൊക്കേഷൻ സംഭവദിവസം രാത്രി ഒൻപത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമാണ്. നടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പൾസർ സുനിയുള്ള ലൊക്കേഷനിൽ അപ്പുണ്ണിയുടെ ഫോണുണ്ട്. ഈ ഫോണിൽ നിന്ന് ദിലീപിൻ്റെ സഹോദരിയെയും പേഴ്സണൽ ഡോക്‌ടറായ ഹൈദരലിയെയും വിളിക്കുന്നുണ്ട്. എന്നാൽ, അപ്പുണ്ണി തന്നെ വിളിക്കാറില്ലെന്നാണ് ഹൈദരലിയുടെ മൊഴി
# നടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൂന്നുദിവസം മുൻപേ പനിബാധിച്ച് ആലുവായിലെ ആശുപത്രിയിൽ റിലീപ് അഡ്‌മിറ്റായതായി രേഖ. എന്നാൽ, ഇത് ഡോക്ടർ പറഞ്ഞ പ്രകാരം പിന്നീട് എഴുതി തയ്യാറാക്കിയതാണെന്ന് ആശുപത്രി ജീവനക്കാരിയുടെ മൊഴി
# ഡ്രൈവർ അപ്പുണ്ണിയുടെ മൊബൈലിൽ നിന്ന് ദിലീപ് പലരേയും വിളിക്കാറുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
# നടി അതിക്രമത്തിനിരയായതായി താൻ അറിയുന്നത് നിർമാതാവ് ആന്റോ പറഞ്ഞപ്പോഴാണെന്നാണ് ദിലീപ് പറഞ്ഞത്. എന്നാൽ, അതിനുമുൻപേ നടി ആക്രമിക്കപ്പെട്ടതിൻ്റെ വാർത്ത ദിലീപിൻ്റെ മൊബൈലിൽ ലഭിക്കുകയും അത് കണ്ടിട്ടും ഉണ്ട്
# നടിയെ ആക്രമിച്ച സംഭവത്തിനുശേഷം 19-ന് വൈകിട്ട് നടന്ന സോളിഡാരിറ്റി യോഗത്തിൽ മാധ്യമങ്ങൾ സംഭവം വളച്ചൊടിക്കരുതെന്ന് ദിലീപ്. ഇത് കേസ് തന്നിലേക്കുവരുമെന്നു കണ്ടുള്ള നീക്കമായിരുന്നു
# സംഭവത്തിനുശേഷം പൾസർ സുനി നടി കാവ്യാ മാധവൻ്റെ ബൊട്ടിക്കായ ലക്ഷ്യയിലെത്തിയതിന് തെളിവുണ്ട്. ഇതിന് സാക്ഷിയായ ജീവനക്കാരൻ സാഗർ വിൻസന്റിനെ സ്വാധീനിക്കാൻ ശ്രമിച്ചതിനും തെളിവുണ്ട്
# 2017 ഏപ്രിൽ 10-നും 11-നും പൾസർ സുനി ജയിലിൽനിന്ന് നാദിർഷയുടെ ഫോണിലേക്ക് നാലുതവണ വിളിച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങളും സിഡിആറും ഹാജരാക്കിയിട്ടുണ്ട്.
# 2017 ഏപ്രിൽ 12-ന് ദിലീപിന് നൽകാനായി പൾസർ സുനി ജയിലിൽവെച്ച് വിപിൻലാൽ എന്ന സഹതടവുകാരനെക്കൊണ്ട്, കത്ത് എഴുതിപ്പിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ട്
# ഏപ്രിൽ 20-ന് അങ്കമാലി കോടതിയിൽ ഹാജരാക്കിയപ്പോൾ പൾസർ സുനിയുടെ സുഹൃത്ത് സനൽ പി. മാത്യു അപ്പുണ്ണിയെ നേരിട്ടുവിളിച്ച് ലക്ഷ്യയിൽ കൊടുത്ത സാധനം ലഭിച്ചോ എന്ന് ചോദിക്കുന്നുണ്ട്. ഏപ്രിൽ 21-ന് ജയിലിലെ കോയിൻ ബോക്സിൽനിന്ന് പൾസർ സുനി നേരിട്ടും അപ്പുണ്ണിയെ വിളിക്കുന്നുണ്ട്
# കേസിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ താൻ നിരപരാധിയാണ് എന്ന സന്ദേശം അന്വേഷണോദ്യോഗസ്ഥർക്ക് ദിലീപ് അയച്ചതിൽ അസ്വാഭാവികതയുണ്ട്
# തന്നെ കുടുക്കാനായി അന്വേഷണോദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും മഞ്ജു വാരിയരുമൊക്കെ അംഗങ്ങളായ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടെന്ന വ്യാജരേഖയും ദിലീപ് ചമയ്ക്കുന്നുണ്ട്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
