ഇൻഡിഗോയുടെ 10 ശതമാനം സർവീസ് റദ്ദാക്കാൻ കേന്ദ്രം

ഇൻഡിഗോയുടെ 10 ശതമാനം സർവീസ് റദ്ദാക്കാൻ കേന്ദ്രം
ഇൻഡിഗോയുടെ 10 ശതമാനം സർവീസ് റദ്ദാക്കാൻ കേന്ദ്രം
Share  
2025 Dec 10, 09:28 AM
vasthu
vasthu

ന്യൂഡൽഹി: വ്യോമഗതാഗതം താറുമാറായതിനുപിന്നാലെ ശൈത്യകാല

ഷെഡ്യൂളിൽ ഇൻഡിഗോയുടെ 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ട് കേന്ദ്രം. അഞ്ചുശതമാനം സർവീസുകൾ റദ്ദാക്കാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആദ്യം ഉത്തരവിട്ടതെങ്കിലും അത് 10 ശതമാനമാക്കിയതായി ഇൻഡിഗോ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു അറിയിച്ചു. വെട്ടിക്കുറച്ചെന്ന് കാണിച്ച് മന്ത്രാലയം കന്‌പനിക്ക് നോട്ടീസ് നൽകി. ഇതോടെ ഫെബ്രുവരി വരെയുള്ള ശൈത്യകാല ഷെഡ്യൂളിൽ ഇൻഡിഗോയുടെ 230 സർവീസുകൾ റദ്ദാകും. സർവീസ് കുറച്ച് പുതുക്കിയ ഷെഡ്യൂൾ നൽകാൻ ഇൻഡിഗോയോട് ഡിജിസിഎ ആവശ്യപ്പെട്ടു.


കഴിഞ്ഞവർഷത്തെ ശൈത്യകാല ഷെഡ്യൂളിനെക്കാൾ ഈവർഷം 9.66 ശതമാനം സർവീസ് വർധിപ്പിച്ചിരുന്നു. അതനുസരിച്ച് ഫലപ്രദമായി സർവീസ് നടത്താൻ കമ്പനിക്ക് സാധിക്കുന്നില്ലെന്ന് ഡിജിസിഎ നോട്ടീസിൽ പറഞ്ഞു. നവംബറിൽ നിശ്ചയിച്ച ഷെഡ്യൂളിൽ 951 വിമാനസർവീസുകൾ റദ്ദാക്കിയതും ചൂണ്ടിക്കാട്ടി. ഇൻഡിഗോയുടെ റൂട്ടുകൾ മറ്റു കമ്പനികൾക്ക് നൽകിയേക്കും.


ചൊവ്വാഴ്‌ച റദ്ദാക്കിയത് 400+


ആകെ 2300 ഇൻഡിഗോ സർവീസുകളിൽ ചൊവ്വാഴ്‌ച 400-ലേറെ സർവീസുകൾ റദ്ദാക്കിയെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽമാത്രം 150 വിമാനങ്ങൾ റദ്ദാക്കി.

വിമാനയാത്രാ പ്രതിസന്ധിയിൽ ഉന്നതതല സമിതിയുടെ അന്വേഷണം പൂർത്തിയായാൽ ഉത്തരവാദികൾക്കെതിരേ കർശന നടപടിയെടുക്കും


-കെ. രാംമോഹൻ നായിഡു, വ്യോമയാന മന്ത്രി..

പ്രവർത്തനം പൂർവസ്ഥിതിയിലേക്കെത്തി പീറ്റർ എൽബേഴ്‌സ്, ഇൻഡിഗോ സിഇഒ

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI