പ്രശ്‌നബൂത്തുകൾ 1025; സുരക്ഷയൊരുക്കാൻ 5000 പോലീസുദ്യോഗസ്ഥർ

പ്രശ്‌നബൂത്തുകൾ 1025; സുരക്ഷയൊരുക്കാൻ 5000 പോലീസുദ്യോഗസ്ഥർ
പ്രശ്‌നബൂത്തുകൾ 1025; സുരക്ഷയൊരുക്കാൻ 5000 പോലീസുദ്യോഗസ്ഥർ
Share  
2025 Dec 10, 09:22 AM
vasthu
vasthu

കണ്ണൂർ തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിൽ 1,025 പ്രശ്‌നബൂത്തുകൾ. ഇവിടങ്ങളിൽ വെബ്‌കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തും. കെൽട്രോൺ വഴിയാണ് വെബ് കാസ്റ്റിങ്ങിന് സംവിധാനമൊരുക്കുന്നത്. ഇതിനുപുറമേ യുഡിഎഫ് സ്ഥാനാർഥികളുടെ പരാതിപ്രകാരം 87 ബൂത്തുകളിൽക്കൂടി വെബ്കാസ്റ്റിങ് അനുവദിച്ചിട്ടുണ്ട്. 50 ബൂത്തുകളാണ് മാവോവാദി ഭീഷണിയുള്ളതായി കണക്കാക്കുന്നത്.


വെബ്‌കാസ്റ്റിങ് സംവിധാനമൊരുക്കി


: വെബ് കാസ്റ്റിങിനുള്ള ക്യാമറകൾ സ്ഥാപിക്കുന്നതിനും ദൃശ്യങ്ങൾ കളക്ടറേറ്റിൽ ഒരുക്കിയ കൺട്രോൾ റൂമിൽ ലഭിക്കാനുമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൺട്രോൾ റൂമിലെ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിന് സൂപ്പർവൈസർ ടെക്‌നിക്കൽ ഓഫീസർ അടക്കം 115 പേരെ നിയോഗിച്ചിട്ടുണ്ട്. കൺട്രോൾ റൂമിൽ 60 ലാപ്ടോപ്പുകളും സ്ഥാപിച്ചു. ഒരു ലാപ്ടോപ്പിൽ 18 ബൂത്തുകൾ വീക്ഷിക്കാം. സൂക്ഷ്‌മനിരീക്ഷണത്തിനായി ആറ് ടിവികളും സ്ഥാപിച്ചിട്ടുണ്ട്. സെൻസിറ്റീവ് ബൂത്തുകളായി പ്രഖ്യാപിക്കാത്ത 173 പോളിങ് സ്റ്റേഷനുകളിൽ വീഡിയോഗ്രഫി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 158 എണ്ണം സ്ഥാനാർഥികളുടെ അപേക്ഷ പ്രകാരവും 15 എണ്ണം കോടതി ഉത്തരവ് പ്രകാരവുമാണ്. സുരക്ഷയ്ക്കായി ജില്ലയിൽ 5,100 പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. സിറ്റി ജില്ലയിൽ 2,500 പേരും റൂറലിൽ 2,600 പേരും. സിആർപിഎഫിൻ്റെ ഒരു കമ്പനിയും ജില്ലയിലുണ്ട്.


2,960 കൺട്രോൾ യൂണിറ്റുകൾ


: നഗരസഭകളിൽ സിംഗിൾ പോസ്റ്റ് ഇവിഎമ്മും പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇവിഎമ്മുമാണ് ഉപയോഗിക്കുക. ഒരു കൺട്രോൾ യൂനിറ്റും ഒരു ബാലറ്റ് യൂനിറ്റും ചേർന്നതാണ് സിംഗിൾ പോസ്റ്റ് ഇവിഎം. ഒരു കൺട്രോൾ യൂനിറ്റും മൂന്ന് ബാലറ്റ് യൂനിറ്റും ചേർന്നതാണ് ത്രിതല പഞ്ചായത്തിലേക്ക് ഉപയോഗിക്കുന്ന മൾട്ടി പോസ്റ്റ് ഇവിഎം. ജില്ലയിലേക്ക് ആവശ്യമായ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കമ്മിഷനിങ് പൂർത്തിയാക്കി റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിൽ സ്ട്രോങ് റൂമിലേക്ക് മാറ്റി സീൽ ചെയ്‌തിട്ടുണ്ട്. 25 ശതമാനം റിസർവ് ഉൾപ്പെടെ 2,950 കൺട്രോൾ യൂണിറ്റുകൾ, 7,620 ബാലറ്റ് യൂണിറ്റുകൾ എന്നിവ ഡിസംബർ പത്തിന് പോളിങ് ബൂത്തിലേക്ക് വിതരണം ചെയ്യും. ജില്ലയിൽ ആകെ 3,500 കൺട്രോൾ യൂണിറ്റുകളും 9,520 ബാലറ്റ് യൂണിറ്റുകളും ഉണ്ട്.


അവസാന ബട്ടൺ ശ്രദ്ധിക്കണം


ത്രിതല പഞ്ചായത്തിലേക്ക് വോട്ടുചെയ്യുമ്പോൾ ഏതെങ്കിലും ഒരുതലത്തിൽ വോട്ടുചെയ്യുന്നില്ലെങ്കിൽ ബാലറ്റ് യൂണിറ്റിലെ ചുവപ്പുനിറത്തിലുള്ള എൻഡ് ബട്ടൺ അമർത്തണം. മൂന്നുതലത്തിലെയും വോട്ട് ചെയ്‌താൽ ബട്ടൺ അമർത്തേണ്ടതില്ല. എൻഡ് ബട്ടൺ അമർത്തിയാൽ ആ വോട്ടർക്ക് പിന്നീട് വോട്ട് ചെയ്യാനാവില്ല. വോട്ട് രേഖപ്പെടുത്തൽ പൂർണമാകുമ്പോൾ നീണ്ട ബീപ് ശബ്ദ‌ം കേൾക്കാം.


കരുതാം തിരിച്ചറിയൽരേഖ


വോട്ട് ചെയ്യുന്നതിനായി തിരിച്ചറിയൽ രേഖ കൈയിൽ കരുതണം. ഇവയൊക്കെയാണ് അവ: * കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ വോട്ടർ തിരിച്ചറിയൽ കാർഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ വോട്ടർസ്ലിപ്പ് * പാ‌സ്പോർട്ട് * ഡ്രൈവിങ് ലൈസൻസ് * പാൻകാർഡ് * ആധാർകാർഡ് * ഫോട്ടോ പതിച്ച എസ്എസ്എൽസി സർട്ടിഫിക്കറ്റ്/ബുക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽനിന്ന് തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസത്തിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്‌ബുക്ക് * കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജീവനക്കാർക്ക് നൽകുന്ന ഓഫീസ് ഐഡി കാർഡ് കൂടി ഉപയോഗിക്കാമെന്ന് കമ്മിഷൻ അറിയിച്ചിട്ടുണ്ട്.


പോളിങ് സാമഗ്രികളുടെ വിതരണം


തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉൾപ്പെടെയുള്ള പോളിങ് സാമഗ്രികൾ ജില്ലയിലെ 20 കേന്ദ്രങ്ങളിൽ വെച്ച് 10-ന് രാവിലെ മുതൽ വിതരണം ചെയ്യും. 11 ബ്ലോക്ക് പഞ്ചായത്തുകളിലും എട്ട് നഗരസഭകളിലും കോർപ്പറേഷനിലുമായാണ് വിതരണകേന്ദ്രങ്ങൾ. പോളിങ് കഴിഞ്ഞശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തിരിച്ചെത്തിച്ച് സീൽ ചെയ്യും.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI