കല്പറ്റ: തദ്ദേശതിരഞ്ഞെടുപ്പിൽ ജനവിധിയെഴുതാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കല്പറ്റ നഗരസഭ പിടിക്കാനുള്ള കനത്ത പോരാട്ടത്തിലാണ് മുന്നണികൾ. യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ച നഗരസഭ ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്നറിയാനുള്ള കാത്തിരിപ്പാണിപ്പോൾ. വികസനനേട്ടങ്ങൾ വോട്ടാവുമെന്നും ഭരണത്തുടർച്ചയുണ്ടാവുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ടൗൺ നവീകരണം, മാലിന്യസംസ്കരണം, സമ്പൂർണ കുടിവെള്ളപദ്ധതി, തെരുവുവിളക്കുകൾ. നഗരസഭയ്ക്ക് കിട്ടിയ പുരസ്കാരങ്ങൾ തുടങ്ങിയ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് യുഡിഎഫിൻ്റെ
വികസനനേട്ടങ്ങൾ ഇല്ലാത്ത അഞ്ചുവർഷങ്ങളാണെന്ന ആരോപണവുമായാണ് എൽഡിഎഫിന്റെ പ്രചാരണം. അഞ്ചുവർഷമായിട്ടും തറക്കല്ലു പോലുമിടാത്ത ടൗൺ ഹാൾ, റോഡുകളുടെ ശോച്യാവസ്ഥ, ഭവനപദ്ധതി നടപ്പാക്കുന്നത് തുടങ്ങിയവയാണ് എൽഡിഎഫിൻ്റെ പ്രധാനാരോപണങ്ങൾ. നഗരസഭയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ ബിജെപിയും രംഗത്തുണ്ട്.
നേട്ടങ്ങൾ പറഞ്ഞ് പ്രചാരണം ശക്തിപ്പെടുത്തുമ്പോഴും ടൗൺഹാളും കോൺഗ്രസിലെ തർക്കത്തെ തുടർന്ന് മുന്നണിധാരണ പ്രകാരമുള്ള ചെയർമാൻ മാറ്റത്തിലുണ്ടായ വിഷയങ്ങൾ ബാധിക്കുമോയെന്ന ആശങ്കയും യുഡിഎഫിനുണ്ട്. യുഡിഎഫിലെ മുന്നണി ധാരണം പ്രകാരം ആദ്യത്തെ രണ്ടരവർഷം മുസ്ലിം ലിഗിനും ബാക്കിയുള്ള രണ്ടരവർഷം കോൺഗ്രസിനുമായിരുന്നു ചെയർമാൻ സ്ഥാനം, മുസ്‌ലിംലീഗിലെ കേയംതൊടി മുജീബ് ചെയർമാൻ സ്ഥാനം രണ്ടരവർഷം പൂർത്തിയായിട്ടും കോൺഗ്രസിനുള്ളിലെ തർക്കം കാരണം മുന്നണി ധാരണ നടപ്പാക്കാൻ കാലതാമസം നേരിട്ടിരുന്നു. ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസിലെ അഡ്വ. ടി.ജെ. ഐസക്കും, പി. വിനോദ് കുമാറും രംഗത്തെത്തിയതോടെയാണ് പ്രതിസന്ധിയുണ്ടായത്. ഇതോടെ മുന്നണി ധാരണപ്രകാരമുള്ള സമയപരിധി കഴിഞ്ഞിട്ടും ആറുമാസം കൂടി കഴിഞ്ഞാണ് കേയംതൊടി മുജീബ് രാജിവെച്ചത്. അഡ്വ. ടി.ജെ. ഐസക് ചെയർമാനായി. ടി.ജെ. ഐസകിനെ ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തതോടെ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പി. വിനോദ് കുമാർ ചെയർമാനായി. ഇതു വിമർശനത്തിനും കാരണമായി, ഭരണം കിട്ടിയാൽ യുഡിഎഫ് തിരഞ്ഞെടുപ്പ് സ്ഥാനാർഥിയായി ഉയർത്തികൊണ്ടുവന്ന മുൻ നഗരസഭ സെക്രട്ടറിയായിരുന്ന കെ.ജി. രവിന്ദ്രൻ്റെ നാമനിർദേശപത്രിക തള്ളിപ്പോയതും കിറ്റു വിവാദവുമെല്ലാം തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നേരിട്ട പ്രതിസന്ധികളാണ്.
1995-ലും 2000-ലും 2005-ലും കല്പറ്റ നഗരസഭ എൽഡിഎഫിന്റെ കൂടെയായിരുന്നു. 2010-ൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. 2015-ലും യുഡിഎഫ് തന്നെ അധികാരത്തിൽ വന്നെങ്കിലും രണ്ടര കൊല്ലത്തിനുശേഷം ഭരണം എൽഡിഎഫിൻ്റെ കൈകളിലെത്തി, യുഡിഎഫിനൊപ്പം ഉണ്ടായിരുന്ന എൽജെഡി മുന്നണി മാറി എൽഡിഎഫിലേക്ക് പോയതോടെയാണ് ഭരണമാറ്റം ഉണ്ടായത്. 2015-ൽ 15 സീറ്റിൽ യുഡിഎഫും 12 സീറ്റിൽ എൽഡിഎഫും ഒരു സീറ്റിൽ സ്വതന്ത്രനുമായിരുന്നു വിജയിച്ചത്. സ്വതന്ത്രന്റെയും പിന്തുണയോടെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നതോടെയാണ് ഭരണം കിട്ടിയത്. 2020-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം തിരിച്ചു പിടിക്കുകയും ചെയ്‌തു. 30 ഡിവിഷനുകളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനവിധിക്ക് ഇനി മണിക്കൂറുകൾ ബാക്കി നിൽക്കേ അവസാനഘട്ട പ്രചാരണ പരിപാടികളുടെ തിരക്കിലാണ് മുന്നണികൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)
_h_small.jpg)
_h_small.jpg)
