അഴിയൂർ സംസ്ഥാനത്ത് ജനങ്ങൾക്ക് ദുരിതംമാത്രം സമ്മാനിച്ച ഇടതുസർക്കാരിനെ ഭരണത്തിൽനിന്ന് മാറ്റിനിർത്താനുള്ള ആദ്യ അവസരമാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പെന്ന് ഷാഫി പറമ്പിൽ എംപി. കഴിഞ്ഞ ഒൻപതുവർഷമായി തീരദേശമേഖലയടക്കം വികസനമുരടിപ്പിലാണ്.
ഇതിന് മാറ്റംവരുത്താൻ സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്ന് ഷാഫി തുടർന്നു. അഴിയൂർ പഞ്ചായത്ത് ജനകീയമുന്നണി തിരദേശ റോഡ് ഷോ സമാപനവും കാപ്പുഴക്കൽ മേഖല കുടുംബസംഗമവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബസംഗമത്തിൽ എം. ഇസ്‌മായിൽ അധ്യക്ഷത വഹിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികളായ ടി.കെ. സിബി, കെ. റംല, എൻ. സരള, കവിത അനിൽകുമാർ, ജസ്‌മീന കല്ലേരി, നീതു മനേഷ്, ഹാരിസ് മുക്കാളി, ഡിവിഷൻ ചെയർമാൻ ബാബു ഒഞ്ചിയം, ടി.സി. രാമചന്ദ്രൻ, യു.എ. റഹീം, പ്രദീപ് പോമ്പാല, പി. ബാബുരാജ്, ചന്ദ്രൻ മുഴിക്കൽ പറമ്പത്ത് പൂരുഷ, വി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. പുഴിത്തല ബീച്ചിൽനിന്ന് ആരംഭിച്ച റോഡ് ഷോ കാപ്പുഴക്കലിൽ അവസാനിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)
_h_small.jpg)
_h_small.jpg)
