തിരുവനന്തപുരം: സർക്കാർ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'പൊതുസമൂഹവും സർക്കാരും അതിജീവിതയ്ക്കൊപ്പമാണ്. എന്തിനാണ് അപ്പീലിന് പോകുന്നതെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് പറയുന്നത് കേട്ടു. എന്തിനാണ് അദ്ദേഹം അത്തരമൊരു പ്രതികരണം നടത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. അടൂർ പ്രകാശിന്റെ അഭിപ്രായം കോണ്‍ഗ്രസിന്റെ അഭിപ്രായമാണ്.
പൊതുസമൂഹത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. കേസില്‍ നിയമപരമായ പരിശോധന നടത്തി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ദിലീപ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന എന്നോട് പറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് എനിക്ക് പരാതി ലഭിച്ചിട്ടില്ല. ചില കാര്യങ്ങള്‍ ന്യായീകരിക്കാനാണ് ദിലീപ് ഇങ്ങനെയെല്ലാം പറയുന്നത്. പൊലീസ് അവർക്ക് കിട്ടിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്'- മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)
_h_small.jpg)
_h_small.jpg)
