കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാംപ്രതി നടൻ ദിലീപിനെ വിചാരണക്കോടതി വെറുതേവിട്ടു. ഒന്നാംപ്രതി പൾസർ സുനി (എൻ.എസ്. സുനിൽ) ഉൾപ്പെടെ ആറു പ്രതികൾ കുറ്റക്കാരാണെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസ് കണ്ടെത്തി, ശിക്ഷ ഈ മാസം 12-ന് വിധിക്കും.
ദിലീപ് ഉൾപ്പെടെ നാലുപ്രതികളെയാണ് കോടതി വിട്ടയച്ചത്. ദിലീപിനെതിരേയുള്ള ക്രിമിനൽ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കുറ്റക്കാരായ ആറു പ്രതികളുടെയും ജാമ്യം റദ്ദാക്കി തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
ഇവർക്കെതിരേ കുട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. ജീവപര്യന്തം തടവോ അതല്ലെങ്കിൽ കുറഞ്ഞത് 20 വർഷം കഠിനതടവോ ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരേ തെളിഞ്ഞിരിക്കുന്നത്. വിട്ടയക്കപ്പെട്ടെങ്കിലും ഒൻപതാം പ്രതി സനിൽകുമാർ പോക്സോ കേസിൽ പ്രതിയായതിനാൽ ജയിലിൽ തുടരും.
തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ തുടങ്ങിയ വിധിപ്രസ്‌താവം ഒൻപത് മിനിറ്റിനുള്ളിൽ പൂർത്തിയായി. കേസിൽ വി. അജകുമാറാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. കെ.ബി. സുനിൽകുമാർ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും.
കുറ്റക്കാർ ഇവർ
1. എൻ.എസ്. സുനിൽ (പൾസർ സുനി)
2. മാർട്ടിൻ ആന്റണി
3. ബി. മണികണ്ഠൻ
4. വി.പി. വിജീഷ്
5. എച്ച്. സലിം (വടിവാൾ സലീം)
6. പ്രദീപ്
തെളിവുകളില്ലാതെ വിട്ടയച്ച പ്രതികൾ
എട്ടാം പ്രതി ദിലീപ് കുറ്റകൃത്യത്തിനു വേണ്ടി ഗൂഢാലോചന നടത്തിയെന്നു തെളിയിക്കാൻ കഴിഞ്ഞില്ല. തെളിവു നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാനായില്ല
'ഏഴാംപ്രതി ചാർലി തോമസ്- കുറ്റകൃത്യത്തിനുശേഷം മറ്റു പ്രതികളെ സംരക്ഷിച്ചെന്നതിനു തെളിവില്ല
* ഒൻപതാം പ്രതി സനിൽകുമാർ (മേസ്‌തിരി സനിൽ) ഒന്നാംപ്രതിയെ കുറ്റകൃത്യത്തിൽ സഹായിച്ചെന്നും ഗൂഢാലോചനയിൽ ഏർപ്പെട്ടെന്നും തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. (പോക്സോ കേസിൽ ശിക്ഷയനുഭവിക്കുന്നു. റിമാൻഡിൽ തുടരും)
* 15-ാം പ്രതി ശരത് ജി. നായർ തെളിവു നശിപ്പിച്ചെന്ന കുറ്റത്തിന് തെളിവില്ല
കണ്ടെത്തിയ കുറ്റങ്ങൾ ഇങ്ങനെ
* ഐപിസി 376(ഡി)- കൂട്ടബലാത്സംഗം (ജീവപര്യന്തം അല്ലെങ്കിൽ കുറഞ്ഞത് 20 വർഷംവരെ കഠിനതടവ്)
* ഐപിസി 120 ബി- ക്രിമിനൽ ഗൂഢാലോചന
* 342- അന്യായമായി തടഞ്ഞുവെക്കൽ
* 354- സ്ത്രീത്വത്തെ അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോ
* 354(ബി)- ബലപ്രയോഗത്തിലൂടെ സ്ത്രീയെ വിവസ്ത്രയാക്കുക
* 357- അന്യായമായി തടവിലാക്കാൻ ശ്രമിക്കുന്നതിനിടെ അക്രമം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം.
* 109- കുറ്റകൃത്യത്തിനായുള്ള പ്രേരണ
366- സ്ത്രീയെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോകൽ
* വിവരസാങ്കേതിക നിയമം 66 (ഇ) വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കൽ
* വിവരസാങ്കേതിക നിയമം 67(എ)- ലൈംഗികസ്വഭാവമുള്ള വീഡിയോ പ്രചരിപ്പിക്കുക
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)
_h_small.jpg)
_h_small.jpg)
