തിരുവനന്തപുരം: രാഹുൽ മാങ്കുട്ടത്തിൽ പ്രതിയായ രണ്ടാമത്തെ
ലൈംഗികപീഡനക്കേസിലെ മുൻകൂർ ജാമ്യഹർജയിൽ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ബുധനാഴ്‌ച വിധിപറയും. അതുവരെ കർശനനടപടികൾ പാടില്ലെന്ന് കോടതി പോലീസിന് നിർദേശം നൽകി. വിധി വരുന്നതുവരെ അറസ്റ്റ് തടയണമെന്ന നിർദേശമാണ് ഇതിലൂടെ കോടതി പോലീസിന് നൽകിയതെന്നാണ് പ്രതിഭാഗത്തിൻ്റെ വ്യാഖ്യാനം. ആദ്യ പീഡനക്കേസിൽ ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
ബെംഗളൂരു സ്വദേശിനിയായ 23-കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. സെഷൻസ് കോടതി ജഡ്‌ജി വി. അനസാണ് കേസ് പരിഗണിച്ചത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.
പോലീസുമായി ഓൺലൈനിൽ ബന്ധപ്പെടാൻ എല്ലാ സാഹചര്യവും സൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരി കെപിസിസി പ്രസിഡൻ്റിന് ഇ മെയിൽ സന്ദേശം അയച്ച് പരാതിപറഞ്ഞതിൽ ദുരൂഹതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരാതി രാഷ്ട്രീയപ്രേരിതമായ ഗൂഢാലോചനയാണെന്ന് വ്യക്തമാണെന്നും വാദിച്ചു. എന്നാൽ, പരാതിക്കാരി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മൊഴിനൽകിയ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പോലീസ് നിലപാട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)
_h_small.jpg)
_h_small.jpg)
