തൃശ്ശൂർ: വന്യജീവികളുടെ ആക്രമണം മൂലമുള്ള മരണത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂരിൽ ഇത്തരത്തിലുള്ള മരണങ്ങൾ ഏറുന്നു. കാട്ടാനകളുടെ ആക്രമണമാണ് കൂടുതൽ പേരുടെ ജീവനെടുക്കുന്നത്, കാട്ടാന, പുലി, കടുവ, കരടി, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തിൽ അഞ്ചു വർഷത്തിനിടെ തൃശ്ശൂർ ജില്ലയിൽ കൊല്ലപ്പെട്ടത് 57 പേരാണ്.
തിങ്കളാഴ്ച്‌ച പിലാർമുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുബ്രനാണ് അവസാനത്തെ ഇര. 2025 മെയ് 22-ന് ചാലക്കുടി മലക്കപ്പാറയിൽ മേരിയെന്ന വയോധിക വീടിനു സമീപം കാട്ടാനകളുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ 15-ന് അതിരപ്പിള്ളി പിക്‌നിക് സ്പോട്ടിനടുത്ത് കാട്ടാനകൾ ആക്രമിച്ചതിനെത്തുടർന്ന് ഒരു ആദിവാസി യുവാവും പിറ്റേന്ന് ആദിവാസി യുവാവും യുവതിയും കൊല്ലപ്പെട്ടിരുന്നു. അടിച്ചിൽത്തൊട്ടി ആദിവാസി ഉന്നതിയിലെ സെബാസ്റ്റ്യനാണ് (20) ആദ്യം മരിച്ചത്. ശാസ്താംപൂവം ഉന്നതിയിലെ സതീഷ്(34), ബന്ധു വാഴച്ചാൽ ഉന്നതിയിലെ അംബിക(30) എന്നിവരാണ് പിറ്റേന്ന് മരിച്ചത്. കാട്ടിൽ മരോട്ടിക്കായ ശേഖരിക്കാൻ പായ അതിരപ്പിള്ളി വാച്ച്‌മരം ഉന്നതിയിലെ വത്സയും(68) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു.
ഫെബ്രുവരിയിൽ പീച്ചി താമരവെള്ളച്ചാലിന് സമീപം 60 വയസ്സുള്ള ആദിവാസി വയോധികനും കാട്ടാനകളുടെ കുത്തേറ്റ് മരിച്ചിരുന്നു. ഒക്ടോബർ 29-ന് തൃശ്ശൂർ-പാലക്കാട് അതിർത്തിഗ്രാമമായ കുതിരാനിൽ കാട്ടുകൊമ്പന്റെ ആക്രമണത്തിൽ വനം വാച്ചറായിരുന്ന ബിജുവിന് ഗുരുതരമായി പരിക്കേറ്റു. ദിവസങ്ങളോളം ജനവാസകേന്ദ്രത്തിൽ നിലയുറപ്പിച്ച കൊമ്പനെ കാടുകയറ്റാൻ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് വയനാട്ടിൽനിന്ന് കുങ്കിയാനകളെ എത്തിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
ചിമ്മിനിഡാം പരിസരം, വരന്തരപ്പിള്ളി, എച്ചിപ്പാറ മേഖലകളെല്ലാം കാട്ടാനകളുടെ വിഹാരകേന്ദ്രങ്ങളാണ്. തോട്ടംതൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന വീടുകൾ തകർക്കുന്നതും കൃഷി നശിപ്പിക്കുന്നതും ജനങ്ങളെ ആക്രമിക്കുന്നതും പതിവ് സംഭവങ്ങളാണ്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണവും കൂടുതലാണ്. ജീവൻ ഭയന്ന് നിരവധി പേരാണ് ഇവിടെനിന്ന് താമസം മാറിപ്പോയത്.
സമാന സാഹചര്യമാണ് വിനോദസഞ്ചാരകേന്ദ്രമായ അതിരപ്പിള്ളിയിലും അതിരപ്പിള്ളിക്കടുത്തുള്ള മലക്കപ്പാറ, വാൽപ്പാറ ഭാഗങ്ങളിൽ കാട്ടാനകളുടെയൊപ്പം പുലിയുടെ ആക്രമണവുമുണ്ട്. കഴിഞ്ഞ ദിവസം വാൽപ്പാറയിൽ നാലുവയസ്സുകാരനെ പുലി ആക്രമിച്ച് കൊന്നിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)
_h_small.jpg)
_h_small.jpg)
