തിരുവനന്തപുരം: കലാശക്കൊട്ടോടെ, ആദ്യഘട്ട തദ്ദേശപ്പോരാട്ടത്തിന്റെ പരസ്യപ്രചാരണത്തിന് ഞായറാഴ്‌ച വൈകീട്ട് കൊടിയിറങ്ങി.
നിശ്ശബ്ദപ്രചാരണത്തിൻ്റെ ഒരുനാളിനുശേഷം ചൊവ്വാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വോട്ടർമാർ സ്വന്തംനാട്ടിലെ ജനപ്രതിനിധികളെ നിശ്ചയിക്കാൻ ബൂത്തിലെത്തും.
വടക്കൻ മേഖലയിലെ ഏഴുജില്ലകൾക്ക് വ്യാഴാഴ്‌ചയും രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഗ്രാമപ്രദേശങ്ങളിൽ മൂന്നും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഒരു വോട്ടുമാണ് ചെയ്യേണ്ടത്. 13-നാണ് വോട്ടെണ്ണൽ.
തെക്കൻമേഖലയിൽ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്ക് 36,630 സ്ഥാനാർഥികളാണ് ജനവിധിതേടുന്നത്. 27,141 പേർ ഗ്രാമപ്പഞ്ചായത്തിലേക്കും 3366 പേർ ബ്ലോക്ക് പഞ്ചായത്തിലേക്കും 594 പേർ ജില്ലാപഞ്ചായത്തിലേക്കും 4480 പേർ മുനിസിപ്പാലിറ്റിയിലേക്കും 1049 പേർ കോർപ്പറേഷനിലേക്കും മത്സരിക്കുന്നു.
15,432 ബൂത്തുകളിലായി 24,431 ഇവിഎം കൺട്രോൾ യൂണിറ്റും 55,927 ബാലറ്റ് യൂണിറ്റും സജ്ജമാക്കി.
ഒന്നാംഘട്ടം
വോട്ടർമാർ-1,32,83,789
പുരുഷന്മാർ -52,51,219
സ്ത്രീകൾ -70,32,444
ട്രാൻസ്ജെൻഡർ -126
പ്രവാസികൾ 456
ഗ്രാമപ്പഞ്ചായത്തുകൾ -471(വാർഡുകൾ 8310)
ബ്ലോക്ക് പഞ്ചായത്തുകൾ -75 (1090)
ജില്ലാപഞ്ചായത്ത് -7(164)
മുനിസിപ്പാലിറ്റി -39(1371)
കോർപ്പറേഷൻ -3(233)
സ്ഥാനാർഥികൾ -36,630
പുരുഷന്മാർ -17,056
സ്ത്രീകൾ -19,573
ട്രാൻസ്ജെൻഡർ -1
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)













_h_small.jpg)
_h_small.jpg)

