കൊല്ലം: കൊട്ടിയം മൈലക്കാടിനുസമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ വിദഗ്‌ധ സംഘത്തിൻ്റെ പരിശോധനാ റിപ്പോർട്ട് തിങ്കളാഴ്‌ച നൽകിയേക്കും. അടിത്തറയ്ക്ക് ബലം ഇല്ലാത്തതാണ്. ഉയരപ്പാത അമർന്ന് സർവീസ് റോഡ് തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചതുപ്പ് പ്രദേശത്ത് ആവശ്യമായ ഉറപ്പോടെ അടിത്തറ നിർമിക്കാത്തതും കാരണമായെന്നാണ് വിവരം.
ദേശീയപാത നിർമിച്ചത് വയലുകളും തണ്ണീർത്തടങ്ങളും നികത്തിയാണ്. ഭാരംതാങ്ങാൻ ശേഷിയില്ലാത്ത മൃദുവായ മണ്ണായിരുന്നു ഇവിടത്തേത്. മണ്ണ് പരിശോധനയുടെ കൃത്യത, രൂപകല്പനയിലെ വീഴ്‌ച എന്നിവ വിദഗ്‌ധസംഘം പരിശോധിച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവന്നാലേ ഇക്കാര്യങ്ങൾ വ്യക്തമാകൂ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നതു സംബന്ധിച്ച് റിപ്പോർട്ടിൽ എന്തു പറയുന്നുവെന്നതും നിർണായകമാണ്.
കാൻപുർ ഐഐടിയിലെ ഡോ. ജിമ്മി തോമസിൻ്റെയും പാലക്കാട് ഐഐടിയിലെ ഡോ. ടി.കെ സുധീഷിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധസമിതി ശനിയാഴ്‌ച ഉച്ചയ്ക്കുശേഷം അപകടസ്ഥലം സന്ദർശിച്ച് വിവരം ശേഖരിച്ചിരുന്നു. ഇവർക്കൊപ്പം ദേശീയപാത അതോറിറ്റിയുടെ പ്രതിനിധികളും ഉണ്ടായിരുന്നു. ജില്ലാ ഭരണകൂടത്തെ അറിയിച്ചില്ലെന്നാണ് വിവരം. വിദഗ്ധസംഘം ഞായറാഴ്‌ചയെത്തും എന്ന രീതിയിലായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പുകൾ. നിർമാണരീതി, സമീപത്തെ മണ്ണ്, ചതുപ്പ് എന്നിവിടങ്ങളിലെല്ലാം സംഘം വിശദമായ പരിശോധന നടത്തിയതായാണ് വിവരം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)













_h_small.jpg)
_h_small.jpg)

