പനജി: വടക്കൻ ഗോവയിലെ അർപോറയിലെ പ്രശസ്‌തമായ 'ബിർപ്പ് ബൈ റോമിയോ ലെയ്ൻ' നിശാക്ലബ്ബിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. ആറുപേർക്ക് പരിക്കേറ്റു. ഫയർ ഷോ നടത്തിയതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സുരക്ഷാ മുൻകരുതലുകളില്ലാതെ ഫയർ ഷോ നടത്തിയതിന് ക്ളബ്ബ് മാനേജരടക്കം നാലുപേരെ അറസ്റ്റുചെയ്‌തു. നൃത്തപരിപാടി നടന്നുകൊണ്ടിരിക്കേയാണ് വൻതീപ്പിടിത്തമുണ്ടായത്. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഞ്ച് വിനോദസഞ്ചാരികളും 20 ജീവനക്കാരുമാണ് മരിച്ചത്. ഞായറാഴ്‌ച പുലർച്ചെയാണ് തീപ്പിടിത്തം.
സംഭവത്തിൽ ക്ലബ്ബ് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവരുടെ പേരിൽ കേസെടുത്തു. അർപോറ-നാഗോവ പഞ്ചായത്തിലെ സർപഞ്ച് റോഷൻ റെഡ്കറും അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിൽ മജിസ്ട്രേറ്റുതല അന്വേഷണത്തിന് മുഖ്യമന്ത്രി പ്രമോദ് സാവന്ന് ഉത്തരവിട്ടു.
സംഭവത്തിൽ പഞ്ചായത്ത് ഡയറക്‌റടക്കം മൂന്ന് സർക്കാരുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ക്ലബ്ബിന് പഞ്ചായത്ത് ലൈസൻസ് ഇല്ലായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)













_h_small.jpg)
_h_small.jpg)

