കാസർകോട് : ഒരാഴ്‌ചയായി വനമേഖലയിൽ നടക്കുന്ന ദേശിയ കടുവ സെൻസസ് തിങ്കളാഴ്‌ച അവസാനിക്കും. ജില്ലയിൽ ആറ് ബ്ലോക്കുകളിലാണ് കണക്കെടുപ്പ് നടത്തുന്നത്. ഒന്നാംദിവസം മുതൽ മൂന്നാം ദിവസം വരെ നിർദിഷ്ട ബ്ലോക്കുകളിൽ സസ്യഭുക്കുകളുടേയും മാംസഭുക്കുകളുടെയും സാന്നിധ്യവും അവയുടെ കാൽപ്പാടുകളും വിസർജ്യവും ചുരണ്ടൽ അടയാളങ്ങളും ഗന്ധങ്ങൾ, മരങ്ങളിലുള്ള നഖപ്പാടുകൾ, മരങ്ങളിൽ മൃഗങ്ങൾ ഉരസിയ പാടുകൾ, ശബ്ദസൂചനകൾ, നേരിട്ടുള്ള നീരീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു സർവേ. തുടർന്നുള്ള രണ്ടുദിവസം നിശ്ചിത ബ്ലോക്കിനുള്ളിൽ രണ്ട് കിലോമീറ്റർ നേർരേഖയിൽ നീരീക്ഷണപാത തീർത്തു.
പിന്നീടുള്ള ദിവസങ്ങളിൽ അതിരാവിലെ വന്യജീവിയെയും കൂട്ടങ്ങളെയും നേരിൽ കാണുന്നത് രേഖപ്പെടുത്തി. രണ്ട് കിലോമീറ്ററിനുള്ളിൽ ഓരോ നാന്നൂറ് മീറ്റർ അവസാനിക്കുന്ന പോയിന്റുകളിലും 15 മീറ്റർ വൃത്തപരിധിയിൽ വളർന്നുവന്ന രണ്ട് മീറ്ററിൽ കൂടുതൽ ഉയരമുള്ള സസ്യജാതികളുടെ ഇനവും തരവും രേഖപ്പെടുത്തി. തുടർന്ന് അഞ്ച് മീറ്റർ വൃത്തപരിധിയിലുള്ള 40 സെന്റിമീറ്റർമുതൽ രണ്ട് മീറ്റർ ഉയരം വരുന്ന എല്ലാ കുറ്റിച്ചെടികളും അധിനിവേശസസ്യങ്ങളുടെയും കണക്കെടുക്കും. ഒരു മീറ്റർ വൃത്തപരിധിയിലെ 40 സെന്റിമീറ്ററിന് താഴെയുള്ള ചെറുസസ്യങ്ങളും അവയുടെ വ്യാപ്‌തിയും തരവും കാടിനകത്തുള്ള മനുഷ്യ ഇടപെടലും പ്രത്യേകമായി രേഖപ്പെടുത്തും.
രണ്ട് മീറ്റർ വീതിയിലും 20 മീറ്റർ ദീർഘചതുരത്തിലുള്ള പ്ലോട്ടിൽനിന്നും ഇരജീവികളുടെ കാഷ്‌ഠത്തിൻ്റെയും മറ്റും കണക്കെടുപ്പും നടത്തുന്നുണ്ട്. നേരിൽ കാണുന്ന കഴുകൻ്റെയും പ്രധാനപ്പെട്ട മറ്റു പക്ഷികളേയും സർവേയുടെ ഭാഗമാക്കും.
എം-സ്ട്രൈപ്പ് മൊബൈൽ ആപ്പിൻ്റെ വിവിധ ഫോമുകൾ ഉപയോഗിച്ചാണ് എട്ട് ദിന പ്രോട്ടോകോൾ വിവരങ്ങൾ രേഖപ്പെടുത്തി വരുന്നതെന്നും ജില്ലയിൽ മുളിയാർ, കാറഡുക്ക, പരപ്പ, അഡൂർ, മണ്ടക്കോൽ, പനത്തടി എന്നി ഭാഗങ്ങളിലാണ് ദേശീയ കടുവ കണക്കെടുപ്പ് നടത്തുന്നതെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു പറഞ്ഞു.
റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും ജില്ലാ കോഡിനേറ്ററുമായ സി.വി. വിനോദ് കുമാർ, കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ,
ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി. സത്യൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.എ. ബാബു, ബി. സേസപ്പ, ബി.എസ്. വിനോദ് കുമാർ, എം.പി. രാജു, എം. ചന്ദ്രൻ, ബിഎഫ്‌ഒമാരായ യു.ജി. അർജുൻ, കെ.ജി. അനൂപ്, എസ്. അഭിലാഷ്, ബി. വിനീത്, ആർ, അരുൺ, വി, വിനീത്, കെ.പി. അഭിലാഷ്, കെ. വിശാഖ്, എം.എൻ. സുജിത്ത്, വിഗ്നേഷ് വിജയൻ, ഡോണ കെ. അഗസ്റ്റിൻ ജയറാം കുട്ടിയാനം, കാസർകോട് ഗവ. കോളേജ് ജന്തുശാസ്ത്രവിഭാഗം വിദ്യാർഥികളായ വി. സ്വാതി, ഫാത്തിമ മുർഷാന, കെ. ഗീതു തുടങ്ങിയവർ സർവേക്ക് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)














_h_small.jpg)

