തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമരുന്ന് വേട്ട തുടരുന്നതിനിടെ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 10 അലോപ്പതി മരുന്നുകളുടെയും ഏഴ് അരിഷ്ടങ്ങളുടെയും വിൽപ്പന നിരോധിച്ചു. കരുനാഗപ്പള്ളി ബലാ ഹെർബൽസിൻ്റെ അമൃതാരിഷ്‌ടം (ബാച്ച് 0110). കനകാസവം (0114), അശ്വഗന്ധാരിഷ്‌ടം (111), ഉശിരാസവം (0117), കുടജാരിഷ്ടം (0113), അഭയാരിഷ്‌ടം (109), കരുനാഗപ്പള്ളി ശിവ ആയുർവേദിക് ഫാർമസ്യൂട്ടിക്കൽസിന്റെ അശോകാരിഷ്‌ടം (0220) എന്നിവയാണ് നിരോധിച്ച ആയുർവേദമരുന്നുകൾ.
കഴിഞ്ഞമാസം ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ആസ്മ രോഗികൾ ഉപയോഗിക്കുന്ന ഇൻഹെയ്‌ലർ മരുന്നിൻ്റെ വ്യാജൻ പിടികൂടിയിരുന്നു. രണ്ടുലക്ഷത്തോളം രൂപയുടെ മരുന്ന് പിടിച്ചെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്വാസ് ഫാർമ, തൃശ്ശൂർ പൂങ്കുന്നത്തെ മെഡ് വേൾഡ് ഫാർമ എന്നിവക്കെതിരേ നടപടിയെടുത്തിരുന്നു.
നിരോധിച്ച അലോപ്പതി മരുന്നുകൾ
റാബിപ്രസോൾ സോഡിയം ടാബ്ലറ്റ് 20 എംജി, ബാച്ച് ടി 25.018 (തൊറാബ് ഓക്സൺ ലൈഫ് സയൻസസ്), മൊണ്ടേലുകാസ്റ്റ് ആൻഡ് ലെവോസിട്രിസിൻ ടാബ്ലറ്റ് ബാച്ച് എൽസി.എം 5061 (സ്‌പിങ്കാ ഫാർമ), ഗ്ലിമിപ്രൈഡ് ടാബ്ലറ്റ്, 2 എം ജി ജിഎൽ 4142 (കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്), റാണി ഡ്രോപ്‌സ്, എസ്ആർ 017( ശ്രീശൻ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറർ), ആക്സിലോഫെനാക് ആൻഡ് പാരസിറ്റാമോൾ, ജിടി 16375 എ (ജെഎം ലബോറട്ടറീസ്), സിപ്രോഹെപ്റ്റാഡിൻ ഹൈഡ്രോക്ലോറൈഡ് സിറപ്, എസ്‌ആർ 085 (ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് മാനുഫാക്‌പറർ), ക്ലോപിഡോഗ്രെൽ ആൻഡ് ആസ്പിരിൻ ടാബ്ലറ്റ്, ടി 250139 (ഐകൺ ഫാർമസം), ആൽസ്യം ആൻഡ് വൈറ്റമിൻ ഡി3 ടാബ്‌ലറ്റ്, ടി572514 (ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്), ക്ലോപിഡോഗ്രെൽ ആൻഡ് ആസ്‌പിരിൻ ടാബ് ലറ്റ്, ജിടിZ50375 (തിയോൺ ഫാർമസ്യൂട്ടിക്കൽസ്), പാരസിറ്റാമോൾ ആൻഡ് ട്രമാഡോൾ ഹൈഡ്രോക്ലോറൈഡ് ടാബ്‌ലറ്റ്. എൽബിഎച്ച്കെ 25001 (ചിമാക് ഹെൽത് കെയർ), സിപ്രോഫ്ളോക്‌സാസിൻ ഹൈഡ്രോക്ലോറൈഡ് ടാബ്‌ലറ്റ്, ജെബിഡി 24080 (കാഡില ഫാർമസ്യൂട്ടിക്കൽസ്),
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

