കാസർകോട്: ജില്ലയിൽ സായുധസേന പതാകദിനാചരണം നടത്തി. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ഡെപ്യൂട്ടി കളക്‌ടർ ലിപു എസ്. ലോറൻസ് ഉദ്ഘാടനംചെയ്തു.
രാജ്യസുരക്ഷയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പട്ടാളക്കാരോടുള്ള നമ്മുടെ ഉത്തരവാദിത്വമാണ് സായുധസേനാ പതാകദിനം ഓർമിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേവലം ഫണ്ട് ശേഖരണത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല രാജ്യസേവനത്തിൽ ജീവൻ നഷ്‌ടപ്പെട്ട പട്ടാളക്കാരോടുള്ള നമ്മുടെ കടപ്പാടെന്നും രാജ്യസേവനത്തിനായി പൗരന്മാരെ പ്രാപ്‌തരാക്കാനുമാണെന്നും അദ്ദേഹം പറഞ്ഞു
കളക്ടറേറ്റിലെ കാർഗിൽ യുദ്ധ സ്‌മാരകത്തിലും ഗാന്ധി പ്രതിമയിലും മുൻ ആർമി ഉദ്യോഗസ്ഥൻ സ്ക്വാഡ്രൻ ലീഡർ നാരായണൻ നായർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ സി.ജെ. ജോസഫ്, ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ ജീവനക്കാരൻ എം. പവിത്രൻ എന്നിവർ പുഷ്‌പാർച്ചന നടത്തി, കാസർകോട് ഗവ. കോളേജിലെ എൻസിസി കാഡറ്റുകൾ ഡെപ്യൂട്ടി കളക്‌ടർ ലിപു എസ്. ലോറൻസിന് സായുധസേന പതാക നൽകി പതാകയുടെ വിപണനോദ്ഘാടനം നിർവഹിച്ചു.
വിവിധ സർക്കാർ ജീവനക്കാരും എക്‌സ് സർവീസ് സംഘടന പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

