തലപ്പുഴ : തോട്ടംതൊഴിലാളികളുടെയും കുടിയേറ്റകർഷകരുടെയും മണ്ണാണ് തവിഞ്ഞാൽ കണ്ണൂർജില്ലയുമായി അതിരിടുന്ന ജില്ലയിലെ പഞ്ചായത്ത്. കണ്ണൂരിലേക്കുള്ള (പ്രധാന ചുരംപാതകളായ പാൽച്ചുരത്തിന്റെയും പേര്യ. നെടുമ്പൊയിൽ പുരത്തിൻ്റെയും തുടക്കം തവിഞ്ഞാലിൽനിന്നാണ്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുസംവിധാനം വരുന്നതിനുമുൻപും പിമ്പും തവിഞ്ഞാലിന്റെ ചായ്‌വ് കൂടുതലും വലത്തോട്ടേക്കായിരുന്നു. 2005-ലെ തിരഞ്ഞെടുപ്പുമുതൽ എൽഡിഎഫും യുഡിഎഫും മാറിമാറിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. 142 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്.
ആലഞ്ചേരി ഗോപാലൻ നമ്പ്യരാണ് തവിഞ്ഞാൽ പഞ്ചായത്തിന്റെ ആദ്യ പ്രസിഡൻറ്, 1937-ലാണ് ഇദ്ദേഹം അധികാരമേറ്റടുത്തത്. 1952 മുതൽ എം.കെ. രാമൻ നമ്പ്യാരും പഞ്ചായത്ത് ഭരിച്ചു. 1963 മുതൽ 1976 വരെ ഫാ. എഡ്വേർഡ് (ബ്രിഗാൻഡയും 1976 മുതൽ 1978 വരെ ടി.പി.ജി. നമ്പൂതിരിയും 1978-79 കാലഘട്ടത്തിൽ എം.ടി. മാത്യുവുംപ്രസിഡന്റായി. തുടർന്ന് 1979 മുതൽ 1988 വരെയും 1988 മുതൽ 1995 വരെയും റിട്ട. അധ്യാപകൻ കോൺഗ്രസിലെ എ. പ്രഭാകരനായിരുന്നു പ്രസിഡന്റ്.
ത്രിതല പഞ്ചായത്ത് സംവിധാനം വന്നതിനുശേഷം രണ്ടുതവണ മാത്രമാണ് തവിഞ്ഞാലിൽ എൽഡിഎഫിനു ഭരണം പിടിക്കാനായത്. 2005-2010 കാലയളവിൽ സിപിഎം പ്രതിനിധിയായി മത്സരിച്ചുജയിച്ച കെ.വി. ബഷീറാണ് എൽഡിഎഫിന്റെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡൻ്റ്, പാരിസൺസ് എസ്റ്റേറ്റിലെ സൂപ്പർവൈസറാണ് ഇദ്ദേഹം. 2015-2020 വർഷം അനിഷാ സുരേന്ദ്രനിലൂടെയും തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് എൽഡിഎഫ് ഭരിച്ചു. ഇതിനുമുൻപും പിമ്പും എല്ലാം ഭരണം കോൺഗ്രസ് തന്നെയായിരുന്നു.
1988 മുതൽ 2000 വരെ എക്കണ്ടി മൊയ്‌തുട്ടിയും 2000 മുതൽ 2005 വരെ തങ്കമ്മാ യേശുദാസും 2010 മുതൽ 2015 വരെ ലിസി ജോസുമായിരുന്നു ഗ്രാമപ്പഞ്ചായത്തിൻ്റെ പ്രസിഡൻറുമാർ. 2020-ൽ അധികാരമേറ്റ എൽസി ജോയിയാണ് ഇപ്പോഴത്തെ പ്രസിഡന്റ്
2005 മുതലാണ് പഞ്ചായത്തിലെ കോൺഗ്രസിൻ്റെ തേരോട്ടത്തിനു മാറ്റമുണ്ടായത്. പഞ്ചായത്ത് ആദ്യമായി എൽഡിഎഫ് ഭരിച്ച കാലയളവിനുശേഷം ഓരോ തവണയും മാറിമാറിയാണ് ഭരണം ലഭിക്കുന്നത്. കർഷകത്തൊഴിലാളികളുടെ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായകമാണ്. കാർഷികമേഖലയിലെ വിലത്തകർച്ചയും പഞ്ചായത്ത് വികസനവുമാണ് പ്രധാനമായും തിരഞ്ഞെടുപ്പിൽ ചർച്ചയാവുക.
22 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തിൽ വാർഡു വിഭജനത്തിനുശേഷം വിമലനഗർ വാർഡു വർധിച്ച് വാർഡുകളുടെ എണ്ണം 23 ആയിട്ടുണ്ട്. യുഡിഎഫ് 17 വാർഡുകൾ കോൺഗ്രസിനും നാലുവാർഡുകൾ മുസ്ലിംലീഗിനുമാണ് നൽകിയിട്ടുള്ളത്.
എൽഡിഎഫിൽ 19 സീറ്റ് സിപിഎമ്മിനും നാലുസീറ്റ് സിപിഐക്കുമാണ്. എൻഡിഎ മുന്നണിയുടെ ഭാഗമായി 23 വാർഡുകളിലും മത്സരിക്കുന്നത് ബിജെപി സ്ഥാനാർഥികൾതന്നെയാണ്. മുൻപ് ഇടിക്കരയിലും എടത്തനയിലും ബിജെപി ജയിച്ചിരുന്നു. ഭരണം പിടിക്കാനുള്ള ശ്രമമാണ് എൽഡിഎഫും യുഡിഎഫും നടത്തുന്നത്. നഷ്‌ടപ്പെട്ട വാർഡുകൾ തിരിച്ചുപിടിക്കാനും വോട്ടുശതമാനം ഉയർത്താനുമുള്ള ശ്രമത്തിലാണ് ബിജെപി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

