മഞ്ചേരി: 2024-25 വർഷത്തെ സേവനമികവിന് ജില്ലാ ലീഗൽ സർവീസസ്
അതോറിറ്റി സംസ്ഥാനത്ത് ഒന്നാമത്. കോട്ടയം, തൃശ്ശൂർ ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എറണാകുളം ഹൈക്കോടതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാർഷികയോഗത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. അതോറിറ്റി മലപ്പുറത്ത് നടപ്പാക്കിയ സേവനപദ്ധതികളാണ് ഈ നേട്ടത്തിനുപിന്നിൽ. ഗോത്രവർഗക്കാരിലേക്കും പാർശ്വവത്കരിക്കപ്പെട്ടവരിലേക്കും സൗജന്യ നിയമസഹായം എത്തിച്ചതും അവരുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നടത്തിയ ഇടപെടലുകളുമാണ് പ്രധാന പ്രവർത്തനം. കൂടാതെ സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, തടവുകാർ എന്നിവരിലേക്കും അതോറിറ്റി നിയമസഹായമെത്തിച്ചു.
ദേശീയ-സംസ്ഥാന നിയമസേവന അതോറിറ്റി വിഭാവനംചെയ്ത എല്ലാ പദ്ധതികളും കാലാനുസൃതമായി നടപ്പാക്കി. മഞ്ചേരിയിലെ ജില്ലാ മീഡിയേഷൻ സെന്ററിനാണ് മീഡിയേഷൻ ഫോർ ദ നേഷൻ കാംപെയ്‌നിൽ ഏറ്റവുംകൂടുതൽ കേമ്പുകൾ തീർപ്പാക്കിയതിനുള്ള പുരസ്‌കാരം. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ മധുകർ ജാംദാരിൽനിന്ന് ചെയർമാൻ കെ. സനിൽകുമാർ, സെക്രട്ടറി ഷാബിർ ഇബ്രാഹിം മുണ്ടേക്കാട്ട് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. കെൽസ് എക്സിക്യുട്ടീവ് ചെയർമാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്‌ത്താഖ്, മെമ്പർ സെക്രട്ടറി അനിൽ ഭാസ്‌കർ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

