തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി ബിഎൽഒമാർ മൂന്നുതവണ വീട്ടിലെത്തിയിട്ടും കണ്ടെത്താത്തവരുടെ (അൺട്രേസബിൾ) എണ്ണം പന്ത്രണ്ടുലക്ഷത്തോളമായി. ഇവരിൽ പരമാവധിപ്പേരെ കണ്ടെത്തുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. ഒരു അപ്പിൽപ്പോലും വരാത്തവിധത്തിൽ തെറ്റുകളില്ലാത്ത വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു
കണ്ടെത്താനാകാത്തവർ കൂടുതലും നഗരപരിധിയിലുള്ളവരാണ്. ഇതിൽ മരിച്ചുപോയവരും സ്ഥലംമാറിയവരും മറ്റൊരിടത്ത് വോട്ടുള്ളവരുമൊക്കെയുണ്ട്. ഫോം പൂരിപ്പിച്ച് തിരികെനൽകാത്തവർ നഗരപ്രദേശങ്ങളിലാണ് കൂടുതലുള്ളത്.
ഞായറാഴ്ച രാത്രിവരെ തിരികെലഭിച്ച ഫോമുകളുടെ എണ്ണം 82 ശതമാനമെങ്കിലും വരും കണ്ടെത്താനാകാത്തവരിൽ ആരെയെങ്കിലും കണ്ടെത്താൻ കഴിയുമോ എന്നതിനായി ബിഎൽമൊരും ബി.എൽഎമാരും സംയുക്തയോഗം നടത്തണം. ഭിന്നശേഷിക്കാർ, മുതിർന്നപൗരർ, കിടപ്പുരോഗികൾ തുടങ്ങിയവരെ വിട്ടുപോയിട്ടുണ്ടെങ്കിൽ ഉൾപ്പെടുത്താൻ അവസാന ആഴ്‌ച വിനിയോഗിക്കാം.
നിയമസഭാ തിരഞ്ഞെടുപ്പുവരെ പുതുതായി പേരുചേർക്കാം
വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടവരിൽനിന്ന് ഫോം സ്വീകരിക്കുന്നതിനായി സ്പെഷ്യൽ ഡ്രൈവും കൂടുതലായി ലഭിച്ച ഒരാഴ്ച്‌ചക്കാലത്ത് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കരട് പട്ടിക വന്നശേഷമാകും മറ്റുനടപടികൾ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനദിവസംവരെ വോട്ടർപട്ടികയിൽ പേരു ചേർക്കാനാകും.
മാത്യു ടി. തോമസിൻ്റെ പരാതി: കളക്‌ടർ പരിശോധിക്കും
എസ്ഐആറിനുള്ള 2002-ലെ അടിസ്ഥാന വോട്ടർപട്ടികയിൽ പേരില്ലെന്ന മാത്യു ടി. തോമസ് എംഎൽഎയുടെ പരാതി കളക്‌ടർ പരിശോധിക്കും. 2002-ലെ പട്ടികയിൽ പേരില്ലെങ്കിലും പുതിയ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനാണ് ശ്രമം. കമ്മിഷൻ നിർദേശിച്ച തിരിച്ചറിയൽ രേഖകളിൽ ഒന്ന് ഹിയറിങ്ങിൽ ഹാജരാക്കിയാൽ മതിയാകുമെന്നും കേൽക്കർ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












_h_small.jpg)
_h_small.jpg)


_h_small.jpg)
_h_small.jpg)

