പാർലമെന്റിന്റെ ശീതകാലസമ്മേളനം: എസ്ഐആറും ഡൽഹി സ്ഫോടനവും ചർച്ചയാകും

പാർലമെന്റിന്റെ ശീതകാലസമ്മേളനം: എസ്ഐആറും ഡൽഹി സ്ഫോടനവും ചർച്ചയാകും
പാർലമെന്റിന്റെ ശീതകാലസമ്മേളനം: എസ്ഐആറും ഡൽഹി സ്ഫോടനവും ചർച്ചയാകും
Share  
2025 Dec 01, 09:12 AM
vasthu
BHAKSHASREE
mahathma
mannan

ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ശീതകാലസമ്മേളനം തിങ്കളാഴ്ച്‌ച തുടങ്ങും. വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്‌കരണവും (എസ്ഐആർ) ഡൽഹി സ്ഫോടനവും അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഈ വിഷയങ്ങൾ ചർച്ചചെയ്യണമെന്ന് കോൺഗ്രസും സിപിഎമ്മും സിപിഐയും അടക്കമുള്ള പ്രതിപക്ഷകക്ഷികൾ സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടു. എസ്ഐആർ ചർച്ചചെയ്‌തില്ലെങ്കിൽ സഭാനടപടികൾ തടസ്സപ്പെടുത്തുമെന്ന് ചില നേതാക്കൾ മുന്നറിയിപ്പ് നൽകി. സമ്മേളനം സുഗമമായി കൊണ്ടുപോവാൻ സഹകരിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു. 36 രാഷ്ട്രീയപ്പാർട്ടികളിലെ അൻപതോളം നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.


ഡൽഹിയിലെ വായുമലിനീകരണം, വിലക്കയറ്റം, തൊഴിലില്ലായ്മ, പുതിയ തൊഴിൽനയം, സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം, തുടങ്ങിയവയും ചർച്ചയാകും. ആണവോർജ ബിൽ, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ ബിൽ അടക്കമുള്ള ബില്ലുകളാണ് 19 വരെ നീളുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുക.


ഡൽഹി സ്ഫോടനം ആഭ്യന്തരസുരക്ഷ അപകടത്തിലാക്കിയെന്നും ചർച്ചചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. എസ്ഐആർ ചർച്ചചെയ്യുന്നില്ലെങ്കിൽ തിരഞ്ഞെടുപ്പ് പരിഷ്‌കരണം ചർച്ചയ്ക്കെടുത്താൽമതിയെന്നും അപ്പോൾ എസ്ഐആർ അവതരിപ്പിച്ചോളാമെന്നും സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. എസ്ഐആർ, ലേബർകോഡ്, പിഎംശ്രീ വിഷയങ്ങൾ ചർച്ചചെയ്യണമെന്ന് മുസ്ലിംലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. ഡൽഹി സ്ഫോടനം, എസ്ഐആർ എന്നീ വിഷയങ്ങൾക്കൊപ്പം മാവോവാദത്തിന്റെപേരിൽ ഗിരിവർഗക്കാരെ വേട്ടയാടുന്നുവെന്ന് സിപിഐ അംഗം പി. സന്തോഷ് കുമാർ കുറ്റപ്പെടുത്തി. കർഷകരുടെ ഭൂമി വനംവകുപ്പ് ഏറ്റെടുക്കുന്ന വിഷയം കേരള കോൺഗ്രസ് (എം) എംപി ജോസ് കെ. മാണി ഉന്നയിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan