കോട്ടയം: അക്ഷരനഗരിയുടെ സൗന്ദര്യകലണ്ടറിൽ പുതിയ അധ്യായം തുന്നിച്ചേർത്ത് ലുലു ബ്യൂട്ടി ഫെസ്റ്റ്. കോട്ടയം ലുലുമാളിൽ വിദ്യാർഥികളും പ്രൊഫഷണലുകളും ഉൾപ്പെടെ അമ്പതോളം മത്സരാർഥികൾ പങ്കെടുത്ത സൗന്ദര്യമത്സരം ഫെസ്റ്റിനെ ശ്രദ്ധേയമാക്കി.
സൗന്ദര്യലോകത്തെ പുതിയ പ്രവണതകളും നൂതനളത്പന്നങ്ങളും ഒരേവേദിയിൽ അനുഭവവേദ്യമാക്കുന്നതായിരുന്നു ബ്യൂട്ടി ഫെസ്റ്റും റാമ്പ് വാക്കും.
വിവിധഘട്ടങ്ങളിലായി നടന്ന മത്സരത്തിനൊടുവിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻ ഷിയാ അനീഷും ആൺകുട്ടികളുടെ വിഭാഗത്തിൽ ദേവാ സുരേഷും ലുലു ഫെയ്‌സ് ഓഫ് കോട്ടയമായി തിരഞ്ഞെടുക്കപ്പെട്ടു. പെൺകുട്ടികളുടെ വിഭാഗത്തിൽ ആഗ്നസ് മാത്യു ഫസ്റ്റ് റണ്ണർ അപ്പും കെ.എം.അമലേന്ദു സെക്കൻഡ് റണ്ണർ അപ്പുമായി.
അബിൻ ജോസഫ് ആൺകുട്ടികളുടെ വിഭാഗത്തിൽ ഫസ്റ്റ് റണ്ണർ അപ്പും മുൻസീർ ഖാൻ സെക്കൻഡ് റണ്ണർ അപ്പുമായി. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി.
ഡിസംബർ ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് ഗ്രാൻഡ് ഫിനാലെയിലും ഇവർക്ക് പങ്കെടുക്കാം. ഈ വേദിയിൽ ലുലു ബ്യൂട്ടി ക്വീൻ, ലുലു മാൻ ഓഫ് ദ ഇയർ എന്നിവരെ തിരഞ്ഞെടുക്കും.
വിജയികൾക്ക് നാലുലക്ഷത്തോളം രൂപയുടെ കാഷ് അവാർഡുകൾ ലഭിക്കും. ബ്യൂട്ടി ഫെസ്റ്റ് ഡിസംബർ ഏഴിന് സമാപിക്കും. ഫെസ്റ്റിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ബ്യൂട്ടി പ്രോഡക്‌ടുകൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)


_h_small.jpg)

