തിരുവനന്തപുരം: ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കുരുക്കായി യുവതിയുടെ ലൈംഗീക പീഡന പരാതി. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ പരാതിയിൽ അന്വേഷണമാരംഭിച്ചു. റൂറൽ എസ്‌പി കെ.എസ്. സുദർശൻ്റെ നേതൃത്വത്തിൽ യുവതിയിൽനിന്ന് മൊഴിയെടുത്തു. ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചു ഭീഷണിപ്പെടുത്തി തുടങ്ങിയവയ്ക്കുള്ള വകുപ്പുകൾ ഉൾപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യും. റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
വ്യാഴാഴ്ച്‌ച നാലരയോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ മറ്റൊരു സ്ത്രീക്കൊപ്പമെത്തിയാണ് യുവതി കാര്യങ്ങൾ വിശദീകരിച്ചത്. മൂന്നുപേജുള്ള പരാതി എഴുതി നൽകി. വാട്‌സാപ്പ് ചാറ്റ്, ശബ്‌ദരേഖ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും കൈമാറിയിട്ടുണ്ട്. എഡിജിപി എച്ച് വെങ്കടേഷിന് മുഖ്യമന്ത്രി പരാതി കൈമാറിയതിനുപിന്നാലെ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർ യോഗം ചേർന്ന് തുടർനടപടികൾ നിശ്ചയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ രാഹുലിനെതിരേ പരാതിവന്നത് രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് വിലയിരുത്തുന്നു. പരാതിയുടെ വിവരം പുറത്തുവന്നതോടെ പാലക്കാട്ടെ എംഎൽഎ ഓഫീസ് പുട്ടി രാഹുൽ മാറിനിൽക്കുകയാണ്. ഫോണും സ്വച്ച് ഓഫാണ്. വെള്ളിയാഴ്ച അദ്ദേഹം മുൻകൂർ ജാമ്യത്തിന് ശ്രമിക്കുമെന്നാണ് സൂചന. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റിലേക്ക് നീങ്ങുകയെന്നതാകും പോലീസിന്റെ അടുത്ത നടപടി. അറസ്റ്റുണ്ടായാൽ അക്കാര്യം സ്‌പീക്കറെ അറിയിക്കും.
ഓഗസ്റ്റിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികാരോപണം ഉയർന്നുവെങ്കിലും പരാതിക്കാരി നേരിട്ടെത്തിയിരുന്നില്ല. എന്നാൽ, മൂന്നാംകക്ഷികൾ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതികൾ പരിഗണിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശബ്ദരേഖയിലെ യുവതിയെ കണ്ടെത്തി പരാതി എഴുതിനൽകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവതി അതിന് തയ്യാറായിരുന്നില്ല.
ശബ്ദരേഖയിലുള്ളത് തൻ്റെ ശബ്ദം തന്നെയാണോയെന്നത് സ്ഥിരീകരിക്കാനോ തള്ളാനോ രാഹുൽ മാങ്കൂട്ടത്തിൽ ഒരു ഘട്ടത്തിലും തയ്യാറായിരുന്നില്ല. കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തെങ്കിലും അദ്ദേഹം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുകയും പാലക്കാട്ട് തദ്ദേശതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













-(2)_h_small.jpg)
_h_small.jpg)
_h_small.jpg)

_h_small.jpg)

