ചെറായി: മുനമ്പത്തുകാരുടെ സമരം തികച്ചും ന്യായമാണ്. അവരുടെ
ആവശ്യവും ന്യായമാണ്. ഇനിയും കടമ്പകൾ ബാക്കിയുണ്ട്. പക്ഷേ, ഇപ്പോൾ താണ്ടിയ ദൂരത്തേക്കാളും ആദൂരം ചെറുതാണെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. മുനമ്പം ഭൂമി വിഷയത്തിൽ കോടതിവിധി വന്നതിന് ശേഷം മുനമ്പത്തുകാർ ഭൂമിയുടെ കരം അടച്ചതിലെ സന്തോഷം പങ്കിടാൻ വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തിലെ സമരപ്പന്തലിൽ എത്തി സന്തോഷം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ‌് പാർട്ടി എന്നും സാധാരണക്കാരുടെ കൂടെയാണ്. സമരത്തിന്റെ തുടക്കം മുതൽ കൂടെ നിന്നവരാണ് ഞങ്ങൾ. ആരാണോ നീതിക്ക് വേണ്ടി പോരാടുന്നവർ അവരുടെകൂടെ ആ പോരാട്ടത്തിൽ ഒന്നും മോഹിക്കാതെ കൂടെ നിന്നവർ ആരാണെന്ന് ഇവർക്കറിയാം. ആദ്യന്തം സമരത്തിന്റെ കൂടെ നിന്നത് കൊണ്ടാണ് മറ്റെല്ലാ തിരക്കും മാറ്റിവെച്ച് വിജയ മുഹൂർത്തത്തിൽ സന്തോഷം പങ്കിടാൻ ഞങ്ങൾ മുനമ്പത്തേക്ക് വന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ടി. രഘുവരൻ, കെ.എൽ. ദിലീപ്‌കുമാർ, പി.എസ്. ഷാജി, എൻ.കെ. ബാബു, പി.എസ്. സുനിൽകുമാർ, കെ.ജെ. ഫ്രാൻസിസ്, ജിൻഷ കിഷോർ, ഫാ. മോൺസി വർഗീസ് അറയ്ക്കൽ, ജോസഫ് റോക്കി പാലക്കൽ, ജോസഫ് ബെന്നി കുറുപ്പശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
കോടതി ഉത്തരവ് സ്വാഗതാർഹം- നാഷണലിസ്റ്റ് കേരള കോൺഗ്രസ്
ചെറായി മുനമ്പത്ത് 610 കുടുംബങ്ങൾ തങ്ങളുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങൾ തിരികെ ലഭ്യമാക്കുന്നതിന് വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ വിജയമാണ് ഭൂമിയുടെ കരം അടയ്ക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് എന്നും അത് തികച്ചും സ്വാഗതാർഹമാണെന്നും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻഡിഎ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് പറഞ്ഞു. ന്യായമായ ആവശ്യങ്ങൾക്കു വേണ്ടി വേളാങ്കണ്ണിമാതാ പള്ളിയങ്കണത്തിൽ 410 ദിവസമായി നടന്നുവന്ന സഹനസമരത്തിൻ്റെ ഒന്നാംഘട്ട വിജയമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനമ്പം ഇടക്കാല ഉത്തരവ് സ്വാഗതാർഹം ജോസ് കെ. മാണി
ചെറായി: റവന്യൂ വകുപ്പിന് മുനമ്പത്തെ ഭൂമിയുടെ കരം സ്വീകരിക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതാർഹവും ആശ്വാസകരവും ആണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി.
കഴിഞ്ഞ കുറെ വർഷങ്ങളായി മുനമ്പം നിവാസികൾക്ക് ബാങ്ക് വായ്പ എടുക്കാനോ വിദ്യാഭ്യാസ വായ്‌പക്ക് അപേക്ഷിക്കാനോ കഴിയാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ സംരക്ഷിക്കുവാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ഘട്ടംഘട്ടമായി ഇതിനുള്ള നടപടികൾ സ്വീകരിക്കുവാൻ കേരള കോൺഗ്രസ് (എം) സർക്കാരിൽ ശക്തമായ സമ്മർദം ചെലുത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














-(2)_h_small.jpg)
_h_small.jpg)

_h_small.jpg)

