ശബരിമല ഇതുവരെ അയ്യപ്പൻ്റെ പേരിൽ ഭതർക്ക് അയച്ചത് ആറായിരത്തോളം കാർഡുകൾ, രാഷ്ട്രപതി കഴിഞ്ഞാൽ പിന്നെ സ്വന്തമായി പിൻകോഡുള്ള രാജ്യത്തെ ഒരേയൊരാൾ. ആ കാർഡിനായി കാത്തിരിക്കുന്നതാണെങ്കിൽ ആയിരങ്ങളും.
689713 എന്ന പിൻകോഡ് ആണ് ശബരിമല അയ്യപ്പൻ്റേത്. 1963-ലാണ് ശബരിമലയിൽ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയത്. വർഷത്തിൽ മൂന്നുമാസം മാത്രമേ ഈ പോസ്റ്റോഫീസ് തുറന്നുപ്രവർത്തിക്കൂ. പതിനെട്ടാംപടിക്കുമുകളിൽ അയ്യപ്പവിഗ്രഹം ഇരിക്കുംവിധമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസിലെ മുദ്ര. അയ്യപ്പമുദ്ര പതിഞ്ഞ കത്തുകൾ അയയ്ക്കാൻ നൂറുകണക്കിനാളുകളാണ് ദിനംപ്രതി പോസ്റ്റോഫീസിലെത്തുന്നത്. ചിലർ ശബരിമല ദർശനം നടത്തിയതിൻ്റെ വിശേഷങ്ങൾ സ്വന്തം വിലാസത്തിലേക്ക് അയയ്ക്കും. മറ്റു ചിലർ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സ്വാമിയുടെ അനുഗ്രഹമുണ്ടാകട്ടെ എന്ന് ആശംസിച്ചെഴുതും. ഇത്തവണ പുതുതായി അഡ്വാൻസ്‌ഡ് പോസ്റ്റൽ ടെക്നോളജി (എപിടി) സംവിധാനവും ഉണ്ട്.
അതുവഴി മറ്റേത് പോസ്റ്റ് ഓഫീസിലും ലഭ്യമാകുന്ന സേവനങ്ങൾ ഇവിടെയും ലഭ്യമാക്കാം ഇന്ത്യയിൽ എവിടെയുള്ള ഭക്തർക്കും തൊട്ടടുത്ത തപാൽ ഓഫീസ് വഴി ശബരിമലയിലെ പ്രസാദം ബുക്കുചെയ്യാമെന്ന് പോസ്റ്റ്മാസ്റ്ററായ ഷിബു വി.നായർ പറഞ്ഞു. കല്യാണമടക്കമുള്ള വിശേഷ പടങ്ങുകളുടെ ആദ്യ ക്ഷണക്കത്ത് അയ്യപ്പൻ്റെ പേരിൽ സന്നിധാനത്തേക്ക് അയയ്ക്കുന്ന ഭക്തരുണ്ട്. പരിഭവങ്ങളും ആവശ്യങ്ങളും കത്തായി ചിലർ അയ്യപ്പന്റെ മേൽവിലാസത്തിലയയ്ക്കും. മണി ഓർഡറുൾ അയക്കുന്നവരും ധാരാളം. ഇതെല്ലാം കൃത്യമായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർക്ക് കൈമാറുമെന്ന് വിഷ്ണു പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














-(2)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

