ഹാക്കർ കൊടുത്തത് എട്ടിൻ്റെ പണി
ആലപ്പുഴ: 'എൻ്റെ മൊബൈൽ നമ്പരിൽ നിന്ന് ഇ-ചലാൻ എന്ന പേരിൽ ഒരു എപികെ ഫയൽ സന്ദേശം വന്നാൽ ആരും ഡൗൺലോഡ് ചെയ്യരുത്. നിങ്ങളും ഹാക്ക് ചെയ്യപ്പെടും.'-വോട്ടുചോദിച്ച് നടക്കേണ്ട സമയത്ത് വോട്ടർമാർക്കും പരിചയക്കാർക്കും മുന്നറിയിപ്പുമായി ഇറങ്ങിയിരിക്കുകയാണ് ആലപ്പുഴയിൽ ഒരു സ്ഥാനാർഥി.
പതിവുപോലെ പ്രവർത്തകരുമായി വോട്ടുചോദിക്കാനും പോലീസ് സ്റ്റേഷനിൽനിന്ന് പ്രചാരണ പരിപാടിക്ക് മൈക്ക് അനുമതി വാങ്ങാനുമുള്ള ഓട്ടത്തിനിടയിലായിരുന്നു വ്യാഴാഴ്‌ചയും സ്ഥാനാർഥി. ഇതിനിടെയാണ് തന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. സ്ഥാനാർഥിയുടെ കോൺടാക്‌ട് ലിസ്റ്റിലുണ്ടായിരുന്ന എല്ലാ ആളുകൾക്കും ഒരു സന്ദേശമെത്തി. മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു അത്. വിവരം അറിഞ്ഞപ്പോഴേ സ്ഥാനാർഥിയുടെ നെഞ്ചിടിപ്പുകൂടി.
സ്ഥാനാർഥിയായതിനാൽ വോട്ടുചോദിച്ചുള്ള സന്ദേശമാണെന്ന് കരുതി ആളുകൾ തുറന്നുനോക്കും. ലിങ്ക് തുറന്നാൽ അക്കൗണ്ടിലെ കാശ് പോയാലും ഹാക്ക് ചെയ്യപ്പെട്ടാലും സ്ഥാനാർഥി തന്നെ പഴികേൾക്കേണ്ടിവരും. ഉള്ളവോട്ടുകൂടി പോകും. അദ്ദേഹം പോലീസിലും സൈബർ സെല്ലിലും പരാതി നൽകി. പിന്നാലെ, ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി കോൺടാക്‌ട് പട്ടികയിലുള്ള എല്ലാവരെയും വിളിച്ചറിയിക്കുകയും സന്ദേശം അയയ്ക്കുകയും ചെയ്തു.
വോട്ടുചോദിക്കേണ്ട ദിവസം മുഴുവൻ ഹാക്കർ കൊടുത്ത എട്ടിൻ്റെ പണിക്ക് പരിഹാരമുണ്ടാക്കാൻ നീക്കിവെക്കേണ്ടി വന്നു. എതിരാളികളാണോ പണികൊടുത്തതെന്ന സംശയം ബാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














-(2)_h_small.jpg)
_h_small.jpg)
_h_small.jpg)


