കേരളത്തിൽ പ്രൈമറി സ്കൂളില്ലാത്തിടത്ത് ഉടൻ തുടങ്ങണം -സുപ്രീംകോടതി

കേരളത്തിൽ പ്രൈമറി സ്കൂളില്ലാത്തിടത്ത് ഉടൻ തുടങ്ങണം -സുപ്രീംകോടതി
കേരളത്തിൽ പ്രൈമറി സ്കൂളില്ലാത്തിടത്ത് ഉടൻ തുടങ്ങണം -സുപ്രീംകോടതി
Share  
2025 Nov 26, 09:54 AM
vasthu
BHAKSHASREE
mahathma
mannan

ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശ നിയമത്തിലെ മാനദണ്ഡപ്രകാരം പ്രൈമറി സ്കൂളില്ലാത്ത സ്ഥലത്ത് അവ തുടങ്ങുന്നതിന് ആറുമാസത്തിനകം നടപടി സ്വീകരിക്കാൻ കേരളത്തിനോട് സുപ്രീംകോടതി. സ്ഥിരം കെട്ടിടമില്ലാത്തിടത്ത് താത്കാലിക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുതുടങ്ങാം. സ്ഥിരം അധ്യാപകരെ നിയമിക്കുംവരെ വിരമിച്ച അധ്യാപകരെ താത്‌കാലികമായി ഉപയോഗപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി.


കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെഇആർ) പാലിച്ചുകൊണ്ടുമാത്രമേ സ്കൂൾ അനുവദിക്കാനാകൂവെന്ന് ചൂണ്ടിക്കാട്ടിയ സംസ്ഥാനസർക്കാരിനെ സുപ്രീംകോടതി വിമർശിച്ചു. നൂറുശതമാനം സാക്ഷരതയുള്ള സംസ്ഥാനം സ്കൂൾ അനുവദിക്കുന്നതിനെ എതിർക്കുന്നതെന്തിനാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.


മലപ്പുറം മഞ്ചേരി നഗരസഭയിലെ എലമ്പ്രയിൽ മൂന്നുമാസത്തിനകം എൽ.പി. സ്കൂ‌ൾ അനുവദിക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് സുപ്രീംകോടതി, സംസ്ഥാനവ്യാപകമായി പാലിക്കേണ്ട നിർദേശങ്ങളിറക്കിയത്. എലമ്പ്രയിൽ മൂന്നുമാസത്തിനകം എൽ.പി. സ്‌കൂളനുവദിക്കണമെന്ന് 2020 ജൂലായ് 29-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസെൽ സി.കെ. ശശിയും മുഹമ്മദ് ഫൈസിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശും അഡ്വ. സുൾഫിക്കർ അലിയും ഹാജരായി.


കോടതി പറഞ്ഞത്


*വിദ്യാഭ്യാസ അവകാശ നിയമം പാലിക്കപ്പെടണം.


* വിദ്യാർഥികൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ എൽ.പി. സ്‌കൂളും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ യു.പി. സ്‌കൂളും ലഭ്യമാക്കണം


*ഉത്തരവ് എയ്ഡഡ് സ്‌കൂളുകൾക്ക് ബാധകമല്ല(എയ്‌ഡഡ് സ്കൂ‌ളുകളുടെ അനുമതിയുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയിൽ നിലനിൽക്കുന്നുണ്ട്)


സർക്കാർ നിലപാട് അംഗീകരിച്ചില്ല


എലമ്പ്രയിലെ കുട്ടികൾക്ക് മറ്റ് സ്‌കൂളുകളിൽപ്പോയി പഠിക്കാൻ യാത്രാസൗകര്യമൊരുക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനോട് സുപ്രീംകോടതി യോജിച്ചില്ല.


ആവശ്യത്തിന് നാലുപതിറ്റാണ്ടിന്റെ പഴക്കം


പിന്നാക്ക ജനവിഭാഗങ്ങൾ താമസിക്കുന്ന എലമ്പ്രയിൽ സ്‌കൂൾ വേണമെന്ന ആവശ്യത്തിന് നാലുപതിറ്റാണ്ടിന്റെ പഴക്കമുണ്ട്. സ്‌കൂളിനുവേണ്ടി 1985-ൽ നാട്ടുകാർ സ്ഥലം വാങ്ങിയിരുന്നു. കെട്ടിടം നിർമിച്ചുനൽകാമെന്ന് നഗരസഭയും ഉറപ്പുനൽകിയെങ്കിലും സർക്കാരിൽനിന്ന് സ്‌കൂളിന് അനുമതി ലഭിച്ചില്ല. തുടർന്ന് പ്രദേശവാസിയായ ടി. മുഹമ്മദ് ഫൈസി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan