ന്യൂഡൽഹി: കസ്റ്റഡിപീഡനവും മരണവും അംഗീകരിക്കാനാവില്ലെന്നും ഇത് രാജ്യത്തിന്റെ വ്യവസ്ഥിതിക്കുതന്നെ കളങ്കമാണെന്നും സുപ്രീംകോടതി.
രാജസ്ഥാനിൽ എട്ടുമാസത്തിനിടെ 11 കസ്റ്റഡിമരണങ്ങളുണ്ടായത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ പരാമർശം. പോലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകൾ എത്രത്തോളം പാലിച്ചെന്ന് വ്യക്തമാക്കി സത്യവാങ്‌മൂലം ഫയൽചെയ്യാത്ത കേന്ദ്രസർക്കാരിനെ സുപ്രീംകോടതി വിമർശിച്ചു. 11 സംസ്ഥാനങ്ങളാണ് സത്യവാങ്‌മൂലം നൽകിയത്.
പോലീസ് സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമായ സിസിടിവികൾ സ്ഥാപിക്കാത്തതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസ് വിക്രംനാഥും സന്ദീപ് മേത്തയുമടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. കസ്റ്റഡി കൊലപാതകങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. കസ്റ്റഡിമരണങ്ങൾ ആർക്കും ന്യായീകരിക്കാനോ ന്യായീകരിക്കാൻ ശ്രമിക്കാനോപോലും കഴിയില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പറഞ്ഞു.
ഇക്കാര്യത്തിൽ കോടതി ഉത്തരവ് എത്രമാത്രം നടപ്പാക്കി എന്നതുസംബന്ധിച്ചുള്ള റിപ്പോർട്ട് എന്തുകൊണ്ട് കേന്ദ്രം ഫയൽചെയ്‌തില്ലെന്ന് കോടതി ചോദിച്ചു. സർക്കാർ കോടതിയെ വളരെ ലഘുവായി കാണുകയാണെന്നും ബെഞ്ച് വിമർശിച്ചു. കോടതിയെ ആർക്കും നിസ്സാരമായി കാണാൻ കഴിയില്ലെന്നും കേന്ദ്രം മൂന്നാഴ്ചയ്ക്കകം സത്യവാങ് മൂലം നൽകുമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. പോലീസ് സ്റ്റേഷനുകൾക്കുള്ളിൽ സിസിടിവികൾ വെക്കുന്നത് അന്വേഷണത്തിൻ്റെ കാര്യത്തിൽ വിപരീതഫലം ചെയ്തേക്കാമെന്ന് ആശങ്കയുണ്ടെങ്കിലും ഇക്കാര്യത്തിൽ കോടതിയുത്തരവുള്ളതിനാൽ തങ്ങൾ വാദത്തിനില്ലെന്നും മേത്ത പറഞ്ഞു.
രാജസ്ഥാനിൽ കസ്റ്റഡിമരണം തുടർക്കഥ
2025 ലെ ആദ്യ എട്ടുമാസത്തിൽ രാജസ്ഥാനിൽ പോലീസ് കസ്റ്റഡിയിൽ 11 മരണങ്ങളുണ്ടായതായ മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇതിൽ എട്ടും ഉദയ്‌പൂർ ഡിവിഷനിലാണ്. മനുഷ്യാവകാശ ധ്വംസനങ്ങൾ ഇല്ലാതാക്കാൻ പോലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന് 2018-ൽ മറ്റൊരു കേസിലാണ് കോടതി ഉത്തരവിട്ടത്. പോലീസ് മാത്രമല്ല, സിബിഐ, എൻഫോഴ്സ്‌മെന്റ്റ് ഡയറക്‌ടറേറ്റ്, എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ എജൻസികളുടെ ഓഫീസുകളിൽ സിസിടിവി ക്യാമറകളും റെക്കോഡിങ്ങ് ഉപകരണങ്ങളും സ്ഥാപിക്കണമെന്ന് കോ ടതി നിർദേശം നൽകിയിരുന്നു. അമേരിക്കയിൽ തത്‌സമയ സംപ്രേഷണം
അമേരിക്കയിൽ അന്വേഷണ ഏജൻസികളുടെ നടപടികൾ തത്‌സമയം സംപ്രേഷണംചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു. മൂന്ന് കേന്ദ്ര ഏജൻസികൾക്ക് സിസിടിവികൾ സ്ഥാപിക്കാൻ ബജറ്റിൽ തുക വകയിരുത്തിയിട്ടില്ലെന്ന് അമിക്കസ് ക്യൂറിയായ സിദ്ധാർഥ് ദവെ ചൂണ്ടിക്കാട്ടി, ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇതുസംബന്ധിച്ച ഉത്തരവുകൾ നടപ്പാക്കിയതിന്റെ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും ദവെ പറഞ്ഞു. തുടർന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ ഇത് ഫയൽചെയ്യാൻ കോടതി നിർദേശിച്ചു. കേസിൽ ഡിസംബർ 16-ന് തുടർവാദം നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















_h_small.jpg)
_h_small.jpg)
_h_small.jpg)

