പെൺകുട്ടികളില്ലെങ്കിൽ പ്രവൃത്തിപരിചയ അധ്യാപകരെ നിയമിക്കില്ല

പെൺകുട്ടികളില്ലെങ്കിൽ പ്രവൃത്തിപരിചയ അധ്യാപകരെ നിയമിക്കില്ല
പെൺകുട്ടികളില്ലെങ്കിൽ പ്രവൃത്തിപരിചയ അധ്യാപകരെ നിയമിക്കില്ല
Share  
2025 Nov 26, 09:41 AM
vasthu
BHAKSHASREE
mahathma
mannan

തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതിയിൽ 'ലിംഗസമത്വം എഴുതിച്ചേർത്തെങ്കിലും സ്‌കൂളിൽ തയ്യൽ അധ്യാപകരെ നിയമിക്കണമെങ്കിൽ പെൺകുട്ടികൾ ഉണ്ടായിരിക്കണമെന്ന മാനദണ്ഡം മാറ്റാതെ സർക്കാർ, 1958 മുതലുള്ള കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെഇആർ) 'സ്‌കൂളിൽ ചുരുങ്ങിയത് 200 പെൺകുട്ടികൾ ഉണ്ടെങ്കിലേ തയ്യൽ അധ്യാപകരെ നിയമിക്കു'വെന്ന വ്യവസ്ഥ തുടരുന്നതിനാൽ പൊതുവിദ്യാലയങ്ങളിൽ പിഎസ്‌സി നിയമനവും വഴിമുട്ടി.


തയ്യൽ ടീച്ചർമാരെ നിയമിച്ച ശേഷം കരകൗശലം ഉൾപ്പെടെയുള്ളവയിൽ പരിശീലനം നൽകി പ്രവൃത്തിപരിചയം പഠിപ്പിക്കുന്നതാണ് സ്കൂ‌ളിലെ രീതി. പുതിയ പാഠ്യപദ്ധതിയനുസരിച്ച് പ്രവൃത്തിപരിചയം തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതിൽ കൃഷി, പ്ലംബിങ്, പ്രിൻ്റിങ് ആൻഡ് സ്റ്റേഷനറി, പാഴ്വസ്തു പരിപാലനം, വസ്ത്രകല, ടൂറിസം, ഭക്ഷ്യവ്യവസായം, പാർപ്പിടം, കരകൗശലം, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ‌്, മാധ്യമങ്ങളും വിനോദവും തുടങ്ങി 12 വിഷയങ്ങളുണ്ട്. നിലവിൽ ആയിരത്തിൽ താഴെ പ്രവൃത്തിപരിചയ അധ്യാപകരേ കേരളത്തിലുള്ളൂ,


പുസ്തകവും പഠനരീതിയുമൊക്കെ മാറിയെങ്കിലും അധ്യാപകരെ നിയമിക്കാൻ ഇപ്പോഴും സ്കൂളിൽ 200 പെൺകുട്ടികൾ വേണം. പല സ്‌കൂളിലും മതിയായ പെൺകുട്ടികൾ ഇല്ലാതെ വന്നതോടെ, പിഎസ്‌സി നിയമനം നടക്കാതെ ഉദ്യോഗാർഥികളും പെരുവഴിയിലായി.


പ്രവൃത്തിപരിചയ പിരിയഡിൽ ആൺ-പെൺ ഭേദമില്ലാതെയാണ് പഠനം. പ്രശ്നം പരിഹരിക്കാൻ കെഇആറിലെ വ്യവസ്ഥ '200 കുട്ടികൾ' എന്നാക്കി ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan