ബന്തടുക്ക: മാണിമൂലയിൽ വീണ്ടും പുരാവസ്‌തുക്കളുടെ ശേഖരം കണ്ടെടുത്തു. പുരാവസ്‌തു വകുപ്പിൻ്റെ നേതൃത്വത്തിൽ കൽപ്പത്തായം ഉദ്ഖനനംചെയ്തപ്പോൾ ചൊവ്വാഴ്‌ചയാണ് ഇവ കണ്ടെടുത്തത്. പൊട്ടിയ മൺപാത്രങ്ങൾ 14 എണ്ണം, ഇരുമ്പ് ഉളി ഒന്ന്, ഇരുമ്പ് ദണ്ഡ് ഒന്ന് എന്നിവയാണ് പ്രധാനമായും ലഭിച്ചത്. രണ്ട് മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമാണ് കൽപ്പത്തായത്തിൻ്റെ അകത്തെ വിസ്‌താരം. 105 സെൻറി മീറ്റർ ഉയരമുണ്ട്.
മഹാശിലായുഗത്തിൽ നിർമിച്ചതാണിത്. വലിയ ചെങ്കൽപ്പാറ തുരന്ന് ഭൂമിയുടെ അടിയിലേക്കാണ് കൽപ്പത്തായം നിർമിച്ചത്. കൽപ്പത്തായം സ്ഥിതിചെയ്യുന്ന പാറയുടെ ഉപരിതലത്തിൽ താഴോട്ട് വൃത്താകൃതിയിലുള്ള പ്രവേശദ്വാരമുണ്ട്. ഇതിന് അര മീറ്ററോളം വ്യാസമുണ്ട്. ചെങ്കൽ പാറയുടെ പാർശ്വഭാഗത്ത്, കൽപ്പത്തായത്തിന് വടക്കുദിശയിലേക്ക് തുറന്ന കവാടം ഉണ്ട്. ചെറിയ ജനലിന്റെ വിസ്താരം മാത്രമുള്ള വാതിലിൻ്റെ കട്ടിളയുടെ മുൻഭാഗം ചിത്രപ്പണികളോടെ മനോഹരമാക്കിയിട്ടുമുണ്ട്. വ്യക്തിയുടെ വീട്ടുവളപ്പിലാണ് കൽപ്പത്തായം ഉള്ളത്.
ഞായറാഴ്ചയാണ് കൽപ്പത്തായം ഉദ്‌ഖനം തുടങ്ങിയത്. കൽപ്പത്തായത്തിന് സമീപം മണ്ണിനടിയിലെ അറയിൽനിന്ന് പുരാവസ്‌തു വകുപ്പ് അധികൃതർ വെള്ളിയാഴ്ച ചരിത്രകാലത്തെ അമൂല്യവസ്‌തുക്കൾ കണ്ടെടുത്തിരുന്നു. ഇവിടെനിന്നും 50 മീറ്ററോളം അകലെ പടിഞ്ഞാറുഭാഗത്താണ് കൽപ്പത്തായം. മഹാശിലാ സംസ്ക്‌കാരകാലത്ത് മനുഷ്യർ നിർമിച്ച് ഉപയോഗിച്ച വിവിധങ്ങളായ ഒട്ടേറെ വസ്തുക്കളാണ് ആറ് ദിവസത്തെ തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച്‌ച കൽപ്പത്തായത്തിൻ്റെ സമീപത്തെ രഹസ്യ അറയിൽനിന്ന് ലഭിച്ചത്.
ഈമാസം 16-നാണ് മാണിമൂലയിൽ ഉദ്ഖനനം തുടങ്ങിയത്. 10 ദിവസമാണ് എട്ടംഗ സംഘം ഇവിടെ ഉദ്ഖനനം നടത്തിയത്. പുരാവസ്‌തു മലബാർ മേഖലാ പഠനം നടത്തുന്ന കോഴിക്കോട് പഴശിരാജ മ്യൂസിയം ഓഫീസർ കെ. കൃഷ്ണരാജ്, എസ്കവേഷൻ അസി. വി.എ. വിമൽകുമാർ, ടി.പി. നിബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള പ്രത്യേകം പരിശീലനംലഭിച്ച പുരാവസ്‌തു വകുപ്പ് ജീവനക്കാരായ അഞ്ച് തൊഴിലാളികളും ഉണ്ടായിരുന്നു. ഉദ്ഖനനം പൂർത്തിയായതിനാൽ ബുധനാഴ്‌ച സംഘം കോഴിക്കോട്ടേക്ക് തിരിച്ചുപോകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

_h_small.jpg)
_h_small.jpg)

