ശ്രീകൃഷ്ണപുരം : ശ്രീകൃഷ്‌ണപുരം വി.ടി. ഭട്ടതിരിപ്പാട് കോളേജിൽ പാലക്കാട് നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ദ്വിദിന ജൈവവൈവിധ്യ സർവേ സംഘടിപ്പിച്ചു; കോളേജിലെ ടൂറിസം ക്ലബ്ബിൻ്റേയും എൻഎസ്.എസിൻ്റേയും നാച്വർ ക്ലബ്ബിന്റേയും സഹകരണത്തോടെ കോളേജ് വളപ്പിൽ നടന്ന സർവേയിൽ നൂറ്റമ്പതിലേറെ ഇനം ജീവികളെ കണ്ടെത്തി.
60 ഇനങ്ങളിൽപ്പെട്ട പക്ഷികളെയും 35 ഇനങ്ങളിൽപ്പെട്ട ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും തുമ്പികളെയും 35 ഇനങ്ങളിൽപ്പെട്ട തവളകൾ, പാമ്പുകൾ, പല്ലികൾ തുടങ്ങി ഉരഗങ്ങളെയും ഉഭയജീവികളെയും കണ്ടെത്തി. 20 ലധികം ഇനം ചിലന്തികളും മറ്റു പ്രാണികളും ഉണ്ട്. ചുരട്ടപാമ്പ്, വയനാടൻ തവള എന്നിവയെയും കണ്ടെത്തി. കഴിഞ്ഞവർഷം ഫെബ്രുവരി ഒന്നിന് നടത്തിയ സർവേയുടെ തുടർച്ചയായാണ് ഈ വർഷവും സർവേ നടത്തിയത്.
മുൻ സർവേയുടെ അടിസ്ഥാനത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ കോളേജിൽ തയ്യാറാക്കിയിട്ടുണ്ട്. പുതിയ സർവേയുടെ അടിസ്ഥാനത്തിൽ പുതുക്കിയ രജിസ്റ്റർ 2026 ജനുവരിയിൽ പുറത്തിറങ്ങും. ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ ഇടമാണ് 32 ഏക്കറോളം വരുന്ന കോളേജ് കാംപസ്, കോളേജിൽ പഴക്കാടുകളുമുണ്ട്.
അരുൺ ശിവശങ്കരൻ, വിവേക് വൈദ്യനാഥൻ, അജീഷ്, കെ. രവി, എസ്. അഭിജിത്ത്, സേതുമാധവൻ, എസ്. അശ്വജിത്ത്, രഞ്ജിത്ത് ജോസ്, എം. ആര്യ കുമാരൻ, യാഹ്യ ഹാറൂൺ, എ. അജേഷ്, എ. അശ്വൻ തുടങ്ങിവരങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. അധ്യാപകരും കുട്ടികളും പങ്കെടുത്തു.
നാഷണൽ സർവീസ് സ്‌കീം കോളേജിൽ നടത്തിയ ജൈവവൈവിധ്യ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർവകലാശാലാ അവാർഡുകൾ, ഹരിത കേരളം മിഷൻ പച്ചത്തുരുത്ത് ജില്ല-സംസ്ഥാന അവാർഡുകൾ, അക്ഷയശ്രീ സംസ്ഥാന പുരസ്ക്‌കാരം തുടങ്ങി നിരവധി നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

_h_small.jpg)
_h_small.jpg)

