തിരൂർ: ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ 27, 28, 29 തീയതികളിലായി നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാനത്തെ സ്പെഷ്യൽ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസവകുപ്പാണ് കലോത്സവം നടത്തുന്നത്. കാഴ്ച-കേൾവി പരിമിതർ, മാനസിക വെല്ലുവിളി നേടുന്നവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 3032 പേർ മാറ്റുരയ്ക്കും. 106 ഇനങ്ങളിലാണ് മത്സരങ്ങൾ.
27-ന് മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് വേണ്ടിയുള്ള മത്സരങ്ങളാണ് പ്രധാനമായും നടത്തുക. തിരൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മുഖ്യവേദിയാവും. എസ്എസ്എം പോളിടെക്നിക് കോളേജ്, ഗവ. എൽപി സ്‌കൂൾ തെക്കുമുറി (പഞ്ചമി), എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ തിരൂർ എന്നിവയാണ് മറ്റ് വേദികൾ. തിരൂർ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ മൂന്ന് പ്രധാന വേദികളും നാല് ഹാളുകളും ക്രമീകരിച്ചിട്ടുണ്ട്. പോളിടെക്‌നിക് കോളേജിൽ ഒരു വേദിയും ജിഎൽപിഎസ് തെക്കുമുറിയിൽ ഒരു വേദിയും
28-ന് ബാൻഡ് ഡിസ്‌പ്ലേ മത്സരമാണ് എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ.
ഭിന്നശേഷി സൗഹൃദമായി പ്രത്യേകം റാമ്പടക്കം സജ്ജമാക്കിയതാണ് വേദികൾ.
1000 പേർക്ക് ഒരേസമയം ഇരുന്ന് കഴിക്കുവാൻ പാകത്തിലുള്ള ഭക്ഷണപ്പന്തലുകൾ ക്രമീകരിച്ചിട്ടുണ്ട്. മൂന്നു ദിവസങ്ങളിലും മത്സരാർഥികൾക്കും അധ്യാപകർക്കും പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, പായ ലഘുപലഹാരം, അത്താഴം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ആദ്യ ദിവസം 2000 പേർക്കും മറ്റ് രണ്ടു ദിവസങ്ങളിൽ 4000 വീതം പേർക്കും ഭക്ഷണമൊരുക്കും. ദിനേശ് സ്വാമി കോങ്ങാടാണ് ഭക്ഷണമൊരുക്കുക. വേദിയിലും ഗ്രൗണ്ടിലും ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കണം. ഭിന്നശേഷി സൗഹൃദമായി വേദികളിൽ ആറ് ബിആർസികളിൽ നിന്നുള്ള സ്പെഷ്യൽ എജുക്കേറ്റർമാരും ക്ലസ്റ്റർ കോഡിനേറ്റർമാരും മത്സരാർഥികൾക്ക് സഹായത്തിനുണ്ടാകും.
വ്യാഴാഴ്ച രാവിലെ 9.30-ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടർ എൻ.എസ്.കെ. ഉമേഷ് കലോത്സവം ഉദ്ഘാടനം ചെയ്യും. അഡീഷണൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ (അക്കാഡമിക് ) സി.എ. സന്തോഷ് അധ്യക്ഷതവഹിക്കും. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് മുഖ്യാതിഥിയാവും. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, പൊതു വിദ്യാഭ്യാസ ജോ. ഡയരക്‌ടർ എ. അബൂബക്കർ, എസ്‌സിആർടി ഡയറക്ടർ ആർ.കെ. ജയപ്രകാശ്, കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് തുടങ്ങിയവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ എഡിപിഐ സി. എ. സന്തോഷ്, ഡോ. ബാബു വർഗീസ്, മനോജ് ജോസ്, അബ്ദുൾ മജീദ്, ആർ. രാജേഷ്, അബ്‌ദു സിയാദ്, ആർ. റഷീദ്, മൻസൂർ മാടമ്പാട്ട്, എം.സി. രഹ്‌ന, ടി.വി ദിനേശ്, ഡോ. എ.സി. പ്രവീൺ. ഇപിഎ ലത്തീഫ് എന്നിവർ പങ്കെടുത്തു. എഡിപിഐ സി.എ സന്തോഷ് തിരൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. ബാബു വർഗീസിനു നൽകി ബ്രോഷർ പ്രകാശനംചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

_h_small.jpg)
_h_small.jpg)

