കൊച്ചി: അന്തർവാഹിനികളെ കണ്ടെത്തി നേരിടാൻ ശേഷിയുള്ള ഐഎൻഎസ് മാഹി കമ്മിഷൻ ചെയ്‌തപ്പോൾ കപ്പൽ ഡിസൈനിലും അതൊരു പുതിയ തുടക്കമായി. രാജ്യത്ത് നാവികസേനയുടെ കപ്പൽ രൂപകല്പനയിൽ ഒരു സ്വകാര്യ ഷിപ്പ് ഡിസൈനിങ് സ്ഥാപനം ആദ്യമായാണ് പങ്കാളിയാവുന്നത്.
കാക്കനാടുള്ള സ്‌മാർട്ട് എൻജിനിയറിങ് ആൻഡ് ഡിസൈൻ സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാ (സെഡ്‌സ്) ണ് കൊച്ചി കപ്പൽ ശാലയോടൊപ്പം ചേർന്ന് ഇതു പൂർത്തിയാക്കിയത്, ആഴം കുറഞ്ഞ ജലത്തിലെ അന്തർവാഹിനികൾ കണ്ടെത്തി നശിപ്പിക്കാൻ കരുത്തുള്ള എട്ട് കപ്പലുകളാണ് ഈ ഡിസൈനിൽ കൊച്ചി കപ്പൽശാലയിൽ നിർമിക്കുന്നത്.
വിമാനവാഹിനി കപ്പലുകൾ ഉൾപ്പെടെയുള്ളവ വാർഷിപ്പ് ഡിസൈൻ ബ്യൂറോ തന്നെയാണ് ഡിസൈൻ ചെയ്യുന്നത്. പക്ഷേ, ഇത്തരം കപ്പലുകൾ രൂപകല്പന ചെയ്യുന്നതിനുള്ള അവസരം സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിയത് ആദ്യമായാണ്.
"കപ്പൽ നിർമാണത്തിലെ ഒരു നാഴികക്കല്ലിൻ്റെ ഭാഗമായതിൽ സന്തോഷമുണ്ട്. ഒരുപാട് വികസനവും മാറ്റവും ഇത് കൊണ്ടുവരും" -സെഡ്‌സ് സിഇഒ ആന്റണി പ്രിൻസും ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹരിരാജ് പുളിയങ്കോടനും പറഞ്ഞു.
"സേനാ നൗകകൾ ഡിസൈൻ ചെയ്യുമ്പോൾ ഏകോപനം പ്രധാനമാണ്. 75 മീറ്ററുള്ള കപ്പലിൽ ടോർപിഡോ, മിസൈൽ, കൺട്രോൾ സിസ്റ്റം എല്ലാം മിനിമം സ്ഥലം ഉപയോഗിച്ചാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്." ആൻ്റണി പ്രിൻസ് പറഞ്ഞു.
കരുമാലൂർ പകലോമറ്റം കുടുംബാംഗമായ ആൻ്റണി പ്രിൻസിന് കപ്പൽ രൂപകല്പനയിൽ 57 വർഷത്തെ പരിചയമുണ്ട്. ജപ്പാനിലും കാനഡയിലും ചൈനയിലും ദീർഘകാലം പ്രവർത്തിച്ചതിൻ്റെ അനുഭവപാഠങ്ങളുമുണ്ട്.
2003 ലാണ് ആന്റണി പ്രിൻസ് നാട്ടിലേക്ക് വന്നത്. 2008-ൽ കോസ്റ്റ് ഗാർഡിനായി 20 കപ്പലുകൾ കൊച്ചി കപ്പൽ ശാലയിൽ നിർമിച്ചപ്പോൾ രൂപകല്പന ചെയ്‌തത് സെഡ്സ് ആയിരുന്നു.
"നാവികസേന വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡിൽ കൊടുത്ത അഞ്ച് ഒായിൽ ടാങ്കറുകളുടെ ഡിസൈനിങ് തുർക്കിയിൽ നിന്നുള്ളവരാണ് ഇവിടെങ്ങി ചെയ്‌തിരുന്നത്. 50,000 ടണ്ണിൻ്റെ ഒായിൽ ടാങ്കറുകൾക്ക് 20,000 കോടി രൂപയാണ് നിർമാണച്ചെലവ്.
2022-ൽ ബന്ധം ഉലഞ്ഞതോടെ തുർക്കിയെ ഒഴിവാക്കി. അതിൻ്റെ രൂപകല്പന സെഡ്‌സാണ് ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡുമായി സഹകരിച്ച് ചെയ്യുന്നത്. ആദ്യ കപ്പൽ മൂന്നു വർഷത്തിനകം പുറത്തിറങ്ങും" ആൻ്റണി പ്രിൻസ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

_h_small.jpg)
_h_small.jpg)

